അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ച് പിടിക്കാന്‍ റവന്യൂ-വഖഫ് മന്ത്രിതല യോഗത്തില്‍ തീരുമാനം
ഇതിനായി കേരള വഖഫ് ബോര്‍ഡ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വരാനും വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള മൊത്തം ഭൂമിയുടെ രേഖകളും റവന്യൂ വകുപ്പിന് കൈമാറാനും യോഗത്തില്‍ ധാരണയായി.
തിരുവനന്തപുരം: വഖഫ് ബോര്‍ഡിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ വേണ്ട നടപടികള്‍ക്ക് വേഗത കൂട്ടാന്‍ റവന്യൂ മന്ത്രി കെ രാജനും വഖഫ് മന്ത്രി വി അബ്ദുറഹ്മാനും ചേര്‍ന്നു നടത്തിയ യോഗം തീരുമാനിച്ചു. ഇതിനായി കേരള വഖഫ് ബോര്‍ഡ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വരാനും വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള മൊത്തം ഭൂമിയുടെ രേഖകളും റവന്യൂ വകുപ്പിന് കൈമാറാനും യോഗത്തില്‍ ധാരണയായി.
സര്‍വ്വേ വകുപ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തും. അന്യാധീനപ്പെട്ട ഭൂമി കണ്ടെത്തി തിരിച്ചു പിടിക്കും. വഖഫ് ഭൂമിയെ കുറിച്ച് പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം. ഇതിന്നായി പത്ര, സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തും. ഭൂമി തിരിച്ചു പിടിക്കുന്ന നടപടി വിലയിരുത്തുന്നതിനായി രണ്ടു മന്തിമാരുടെ നേതൃത്വത്തിലുള്ള മേല്‍നോട്ട സമിതിക്ക് രൂപം നല്കി.
ചര്‍ച്ചയില്‍ റവന്യൂ വഖഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ലാന്റ് റവന്യു കമ്മീഷണര്‍ കെ ബിജു, സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ സാംബശിവ റാവു എന്നിവര്‍ സന്നിഹിതരായിരുന്നു.
RELATED STORIES
വിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMT