Latest News

വിരമിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പോലിസ് വെല്‍ഫെയര്‍ ബ്യൂറോയില്‍ അംഗമാവാം

വിരമിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പോലിസ് വെല്‍ഫെയര്‍ ബ്യൂറോയില്‍ അംഗമാവാം
X

തിരുവനന്തപുരം: വിരമിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പോലിസ് വെല്‍ഫെയര്‍ ബ്യൂറോയില്‍ അംഗത്വമെടുക്കാന്‍ അവസരം. ചികില്‍സാസഹായം ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഇതുവഴി ലഭിക്കും. നിലവില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള പോലിസ് ജില്ലയിലെ ജില്ലാ പോലിസ് മേധാവിയുടെ ഓഫിസില്‍ നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ വാര്‍ഷിക വരിസംഖ്യ അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ ഈ ഓഫിസിലെ കാഷ്യറില്‍ നിന്ന് ലഭിക്കും.

Next Story

RELATED STORIES

Share it