Latest News

ലക്ഷദ്വീപില്‍ തേങ്ങയിടാന്‍ നിയന്ത്രണം; മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി ഉത്തരവ്

ലക്ഷദ്വീപില്‍ തേങ്ങയിടാന്‍ നിയന്ത്രണം; മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി ഉത്തരവ്
X

കൊച്ചി: ലക്ഷദ്വീപില്‍ തേങ്ങയിടാന്‍ നിയന്ത്രണം. ഇനി തേങ്ങയിടാന്‍ ദ്വീപ് ഭരണകൂടത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

റോഡരികിലെ തെങ്ങ് കയറുന്നതിനായി കുറഞ്ഞത് 24 മണിക്കൂര്‍ മുന്‍പ് അനുമതി അപേക്ഷിക്കണം. പോലിസ്, പൊതുമരാമത്ത് വകുപ്പുകളില്‍ നിന്ന് അനുമതി വാങ്ങേണ്ടതും നിര്‍ബന്ധമാണ്. കൂടാതെ, തെങ്ങ് കയറുന്ന സമയത്ത് താഴെ ഒരാള്‍ ഹെല്‍മറ്റ് ധരിച്ച് നില്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നു.

അന്ത്രോത്ത്, കല്‍പേനി ദ്വീപുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറാണ് ഉത്തരവ് പുറത്തിറക്കിയത്.

Next Story

RELATED STORIES

Share it