സിബിഎസ്ഇ സിലബസ്സിലെ വെട്ടിക്കളഞ്ഞ പാഠഭാഗങ്ങള്‍ പുനസ്ഥാപിക്കുക: മാനവ വിഭവശേഷി മന്ത്രിയ്ക്ക് എളമരം കരിമിന്റെ കത്ത്

ന്യൂഡല്‍ഹി: സിബിഎസ്ഇ സിലബസില്‍ നിന്ന് ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നീ പാഠഭാഗങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാനവ വിഭവശേഷി മന്ത്രി രമേഷ് പെഖ്രിയാലിന് എളമരം കരിം എംപി കത്തയച്ചു. അടച്ചുപൂട്ടലിനെ തുടര്‍ന്ന് അധ്യയന ദിനങ്ങള്‍ നഷ്ടപ്പെട്ടത് പരിഗണിച്ച് മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സിലബസ് ചുരുക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചത്. യുക്തിയും ജനാധിപത്യ, മതനിരപേക്ഷ ബോധവുമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ അത്യന്താപേക്ഷിതമായ പാഠഭാഗങ്ങള്‍ ഇതിന്റെ പേരില്‍ ഒഴിവാക്കിയത് ഞെട്ടിക്കുന്ന നടപടിയാണ്. പുതുക്കിയ 10ാം ക്ലാസിലെ സിലബസ്പ്രകാരം ജനാധിപത്യം, വൈവിധ്യം, ജാതി, മതം, ലിംഗം, ജനാധിപത്യം നേരിടുന്ന വെല്ലുവിളി തുടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കി. 12ാം ക്ലാസിലെ വിദ്യാര്‍ഥികള്‍ പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മാര്‍ എന്നീ അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വികസത്തിന്റെ മാറുന്ന രീതി, ഇന്ത്യയിലെ സാമൂഹിക മുന്നേറ്റങ്ങള്‍, നോട്ടുനിരോധനം തുടങ്ങിയവ പഠിക്കേണ്ടതില്ല എന്നാണ് തീരുമാനം. സുപ്രധാന ആശയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് 30 ശതമാനം സിലബസ് വെട്ടിച്ചുരുക്കാനാണ് തീരുമാനിച്ചതെന്നാണ് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചത്. മുകളില്‍ ചൂണ്ടിക്കാട്ടിയവയൊന്നും ഏത് സാഹചര്യത്തിലും നിലനിര്‍ത്തേണ്ട സുപ്രധാന ആശയങ്ങളായി കരുതുന്നില്ലെന്നാണ് ഈ നടപടി വ്യക്തമാക്കുന്നത്.
ഈ തീരുമാനം വിദ്യാര്‍ഥി, അധ്യാപക സംഘടനകളടക്കം സമൂഹത്തിലെ വിവിധ വിഭാഗങ്ങളൂടെ ശക്തമായ വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയത്. സ്‌കൂള്‍ സിലബസ് അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനാധിപത്യ സമരങ്ങളോടുള്ള കടന്നാക്രമണവും ഭരണഘടനാവിരുദ്ധമായ ഹിന്ദുത്വ അജണ്ടകളെ സഹായിക്കാനുള്ള നീക്കവുമാണിത്. ജനാധിപത്യം, ദേശീയത, മതനിരപേക്ഷത എന്നിവയേക്കുറിച്ച് അടിസ്ഥാന ധാരണയില്ലാതെ ഭാവിതലമുറയ്ക്ക് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാനാകില്ല. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് സുപ്രധാന ആശയങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എളമരം കരിം ആവശ്യപ്പെട്ടു.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT