Latest News

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കല്‍ : കുവൈത്ത് ശ്രമങ്ങള്‍ക്ക് സൗദിയുടെ അഭിനന്ദനം

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കല്‍ : കുവൈത്ത് ശ്രമങ്ങള്‍ക്ക് സൗദിയുടെ അഭിനന്ദനം
X

റിയാദ്: ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലപാടുകളിലെ ഭിന്നത പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് സൗദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ട്വീറ്റ് ചെയ്തു. കുവൈത്തും സൗദിയും തമ്മിലുള്ള ഭിന്നതകള്‍ മൂന്നര വര്‍ഷമായി തുടരുകയാണ്.


യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നര്‍ ഇരു രാജ്യ തലവന്‍മാരുമായും സംസാരിച്ചിരുന്നു. അനുരഞ്ജനശ്രമങ്ങള്‍ വിജയമാണെന്ന് കുവൈത്ത് വിദേശ മന്ത്രിയും ആക്ടിംഗ് ഇന്‍ഫര്‍മേഷന്‍ മന്ത്രിയുമായ ശൈഖ് അഹ്‌മദ് നാസിര്‍ അല്‍മുഹമ്മദ് അല്‍സ്വബാഹ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുവൈത്തിനെ അഭിനന്ദിച്ചുള്ള സൗദിയുട പ്രതികരണം.




Next Story

RELATED STORIES

Share it