Latest News

ഒമാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും റസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാകുന്നു

ഒമാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും റസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാകുന്നു
X

മസ്‌കറ്റ്: ഒമാനില്‍ വിദ്യാര്‍ത്ഥികള്‍ക്കും റസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് നടപടിയാരംഭിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കാര്‍ഡ് സ്വന്തമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന് നിര്‍ദേശം നല്‍കി. റോയല്‍ ഒമാന്‍ പോലിസില്‍ നിന്ന് റസിഡന്റ് കാര്‍ഡ് സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് ഇന്ത്യന്‍ സ്‌കൂളുകള്‍ സര്‍ക്കുലര്‍ കൈമാറി.

ഈ മാസം ഒമ്പതിന് മുമ്പായി റസിഡന്റ് കാര്‍ഡ് വിവരങ്ങള്‍ (പതിപ്പ്) സ്‌കൂളിന് സമര്‍പ്പിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതുതായി പ്രവേശനം നേടുന്നതിന് റസിഡന്റ് കാര്‍ഡ് സമര്‍പ്പിക്കേണ്ടിവരും. രജിസ്‌ട്രേഷന്‍ സമയത്ത് റസിഡന്റ് കാര്‍ഡ് സ്വന്തമാക്കിയിട്ടില്ലാത്തവര്‍ക്ക് പരമാവധി ഒരു മാസം കൂടി സമയം അനുവദിക്കുമെന്നും സര്‍ക്കുലറില്‍ അറിയിച്ചു.

വിദ്യാര്‍ഥികളുടെ റസിഡന്റ് കാര്‍ഡ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് ഓണ്‍ലൈന്‍ ലിങ്കും രക്ഷിതാക്കള്‍ക്ക് വിവിധ സ്‌കൂളുകള്‍ കൈമാറിയിട്ടുണ്ട്. സെപ്തംബര്‍ ഒമ്പതിന് മുമ്പ് ലിങ്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും ഇന്ത്യന്‍ സ്‌കൂള്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിരവധി വിദ്യാര്‍ഥികള്‍ ഇതിനോടകം റസിഡന്റ് കാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ റസിഡന്റ് കാര്‍ഡിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. റോയല്‍ ഒമാന്‍ പോലിസ് കുട്ടികള്‍ക്കുള്ള റസിഡന്റ് കാര്‍ഡ് നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it