റിപബ്ലിക് ദിന ടാബ്ലോ വിവാദം; സംസ്ഥാന സര്‍ക്കാരുകളുടേത് 'പഴഞ്ചന്‍ തന്ത്ര'മെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: റിപബ്ലിക് ദിന പരേഡില്‍ ഏതാനും സംസ്ഥാനങ്ങളുടെ ടാബ്ലോ തള്ളിയത് വിവാദമാക്കുന്നത് പഴയൊരു തന്ത്രം മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ടാബ്ലോ തള്ളുന്നത് സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള തര്‍ക്കമാക്കി മാറ്റുന്നത് ശരിയല്ലെന്നും കേന്ദ്ര സര്‍ക്കാരിന് ഇതില്‍ പങ്കില്ലെന്നും കലാകാരന്മാരുടെ വിദഗ്ധ സമിതിയാണ് അവതരണാനുമതി തള്ളിയതെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു.
തങ്ങളുടെ ടാബ്ലോ തള്ളിയതിനെതിരേ ബംഗാളും തമിഴ്‌നാടുമാണ് പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടത്.
ടാബ്ലോ വിവാദത്തില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ പ്രാദേശിക വികാരം ഉയര്‍ത്തിവിടാന്‍ ശ്രമിച്ചതായും മുഖ്യമന്ത്രിമാരുടെ കത്ത് അതിന്റെ ഭാഗമാണെന്നും കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
ടാബ്ലോ ഉള്‍പ്പെടുത്താത്തത് സംസ്ഥാനത്തെ ജനങ്ങളെ മുറിപ്പെടുത്തുന്നുവെന്നും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നുമാണ് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും കുറ്റപ്പെടുത്തിയതും.
പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്ത മുഖ്യമന്ത്രിമാര്‍ എല്ലാ വര്‍ഷവും പഴയ തന്ത്രങ്ങള്‍ പുറത്തെടുക്കുകയാണെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.
സമയമില്ലാത്തതുകൊണ്ടാണ് ടാബ്ലോ ഉള്‍പ്പെടുത്താതിരിക്കുന്നതെന്നാണ് മറ്റൊരു വിശദീകരണം.
56 മാതൃകകളാണ് ലഭിച്ചതെന്നും അതില്‍ നിന്ന് 21 എണ്ണത്തിനേ അനുമതി നല്‍കാവൂഎന്നും കേന്ദ്ര സര്‍ക്കാര്‍ പറുന്നു.
കേരളത്തിന്റെ ടാബ്ലോ തള്ളിയെങ്കിലും സംസ്ഥാന മുഖ്യമന്ത്രി പ്രതിഷേധിച്ചിരുന്നില്ല.
RELATED STORIES
കേശവദാസപുരം കൊലപാതകം: പ്രതി ആദം അലിയെ ഇന്ന് തിരുവനന്തപുരത്ത്...
9 Aug 2022 2:40 AM GMTയുപിയില് വനിതാ ബാങ്ക് മാനേജര്ക്ക് നേരേ ആസിഡ് ആക്രമണം
9 Aug 2022 2:02 AM GMTഇടമലയാര് ഡാം ഇന്ന് രാവിലെ 10 ന് തുറക്കും; പെരിയാറിന്റെ തീരത്ത്...
9 Aug 2022 1:42 AM GMTഎറണാകുളത്ത് ബോട്ടില് നിന്ന് യാത്രക്കാരന് കായലില് ചാടി
9 Aug 2022 1:31 AM GMTമഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്; 18 പേര് സത്യപ്രതിജ്ഞ ചെയ്യും
9 Aug 2022 1:26 AM GMTഗവര്ണര് ഒപ്പുവച്ചില്ല; 11 ഓര്ഡിനന്സുകള് അസാധുവായി
9 Aug 2022 1:10 AM GMT