Latest News

അരുവിക്കരയില്‍ അഡ്വ. ജി സ്റ്റീഫനെ കാലുവാരാന്‍ ശ്രമിച്ചു; വികെ മധുവിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വികെ മധുവിനെതിരെയാണ് നടപടി

അരുവിക്കരയില്‍ അഡ്വ. ജി സ്റ്റീഫനെ കാലുവാരാന്‍ ശ്രമിച്ചു; വികെ മധുവിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി
X

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ അരുവിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാലുവാരാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വികെ മധുവിനെ തരംതാഴ്ത്തി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്തിയത്.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വികെ മധുവിനെതിരെ സിപിഎം നടപടി. ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. അരുവിക്കരയിലെ സിപിഎം സ്ഥാനാര്‍ത്ഥി ജി സ്റ്റീഫനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി.

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി ജയന്‍ബാബു, സി അജയകുമാര്‍, കെസി വിക്രമന്‍ എന്നിവരാണ് അന്വേഷണ സമിതിയില്‍ ഉണ്ടായിരുന്നത്.

അരുവിക്കരയില്‍ വികെ മധു സ്ഥാനാര്‍ത്ഥിയാവുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് ജി സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സാമുദായിക സമവാക്യം പരിഗണിച്ചാണ് അഡ്വ. ജി സ്റ്റീഫനെ പ്രഖ്യാപിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മാറി നിന്ന മധു, അവസാന ഘട്ടത്തിലായിരുന്നു പ്രചാരണ രംഗത്തേക്ക് വന്നത്.

Next Story

RELATED STORIES

Share it