Latest News

ദീപാവലി യാത്രകൾക്ക് ആശ്വാസം; ടിക്കറ്റ് നിരക്ക് വർധന തടയാൻ ഡിജിസിഎയുടെ ഇടപെടൽ

ദീപാവലി യാത്രകൾക്ക് ആശ്വാസം; ടിക്കറ്റ് നിരക്ക് വർധന തടയാൻ ഡിജിസിഎയുടെ ഇടപെടൽ
X

ന്യൂഡൽഹി: ദീപാവലി ആഘോഷകാലത്ത് വിമാന ടിക്കറ്റ് നിരക്കുകളിൽ ഉണ്ടാകുന്ന വർധന നിയന്ത്രിക്കാനായി വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) രംഗത്ത്. ഉൽസവകാലത്ത് യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ ഏർപ്പെടുത്താനും നിരക്ക് ന്യായമായി നിലനിർത്താനും വിമാനക്കമ്പനികൾക്ക് നിർദേശം നൽകി.
ഉയർന്ന ടിക്കറ്റ് നിരക്ക് യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഇടപെടൽ. പ്രധാന റൂട്ടുകളിലെ നിരക്കുകളുടെ ട്രെൻഡുകൾ പരിശോധിച്ചതിന് ശേഷമാണ് നടപടി എടുത്തതെന്ന് അധികൃതർ അറിയിച്ചു. വിമാനക്കമ്പനികളുമായുള്ള ചർച്ചകളിൽ ഡിജിസിഎ ഉറപ്പുനൽകിയത് നിരക്ക് വർധന തടയാനായിരിക്കും എന്നും കൂടുതൽ സർവീസുകൾ വഴി ആവശ്യകത നിറവേറ്റുമെന്നുമാണ്.
ഇതിനൊപ്പം വിമാനക്കമ്പനികളും അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഡിഗോ 42 സെക്‌ടറുകളിലായി 730ലധികം സർവീസുകൾ, എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ചേർന്ന് 20 റൂട്ടുകളിലായി 486 സർവീസുകൾ, സ്പൈസ്ജെറ്റ് 38 സെക്‌ടറുകളിലായി 546 സർവീസുകൾ എന്നിങ്ങനെ ദീപാവലി സീസണിൽ നടത്തുമെന്ന് അറിയിച്ചു.

Next Story

RELATED STORIES

Share it