Latest News

മാനദണ്ഡങ്ങളില്‍ ഇളവ്; ഭൂമിയില്ലാത്ത പട്ടികജാതിക്കാര്‍ക്ക് 70 വയസ്സ് വരെ അപേക്ഷിക്കാം

അപേക്ഷകരുടെ പ്രായപരിധി 60ല്‍ നിന്നും 70 ആയും, വരുമാന പരിധി 50,000 രൂപയില്‍ നിന്നും ഒരു ലക്ഷമായും ഉയര്‍ത്തി

മാനദണ്ഡങ്ങളില്‍ ഇളവ്;   ഭൂമിയില്ലാത്ത പട്ടികജാതിക്കാര്‍ക്ക് 70 വയസ്സ് വരെ അപേക്ഷിക്കാം
X

തിരുവനന്തപുരം: ഭൂമിയില്ലാത്ത പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള പുനരധിവാസ അപേക്ഷ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചു. അപേക്ഷകരുടെ പ്രായപരിധി 60ല്‍ നിന്നും 70 ആയും, വരുമാന പരിധി 50,000 രൂപയില്‍ നിന്നും 1 ലക്ഷമായും ഉയര്‍ത്തി. കൂടാതെ 50 വയസിനു മുകളില്‍ പ്രായമുള്ളവരും ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമായ അവിവാഹിത വനിതകള്‍ക്കും പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും.

കാലാനുസൃതമായ പരിഷ്‌കരണങ്ങളിലൂടെ സ്വന്തമായി ഭൂമിയില്ലാത്ത കൂടുതല്‍ പേര്‍ക്ക് ഭൂമി ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. എല്ലാവര്‍ക്കും സ്വന്തമായി ഭൂമിയും വീടും എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടെ നടന്നടുക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it