ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവില്ലാതെ നടക്കില്ല;റബ്ബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്നും ഗവര്‍ണര്‍
ജനാധിപത്യ സര്‍ക്കാരിന് ഏത് നിയമം കൊണ്ടുവരാനും ബില്ലുകള്‍ അവതരിപ്പിക്കാനും അവകാശമുണ്ട്. എന്നാല്‍ അത് നിയമമാകണമെങ്കില്‍ താന്‍ ഒപ്പിടണമെന്നും തന്റെ സ്ഥാനത്തിന് അനുയോജ്യമല്ലാത്ത ഒന്നും ചെയ്യില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി

തിരുവനന്തപുരം:സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍.സര്‍വകലാശാലകളിലെ ബന്ധുനിയമനം അനുവദിക്കില്ല.ബന്ധു നിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ്,അല്ലാതെ എങ്ങനെ സ്റ്റാഫംഗത്തിന്റെ ബന്ധുവിന് നിയമനം കിട്ടുമെന്നും അദ്ദേഹം ചോദിച്ചു.റബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിസി നിയമന ഭേദഗതിയില്‍ ഒപ്പിടുമോ എന്ന ചോദ്യത്തിന് ഒരു ബില്ലും രാജ്ഭവനില്‍ എത്തിയിട്ടില്ലെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.ബില്ലുകളെ പറ്റി വായിച്ചുള്ള അറിവ് മാത്രമാണുള്ളത്. ഭരണഘടനാപരമായി മാത്രമേ താന്‍ തീരുമാനമെടുക്കൂ എന്നും ഗവര്‍ണര്‍ അറിയിച്ചു.
ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായപ്പോള്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി തനിക്ക് നാല് കത്തുകള്‍ അയച്ചെന്നും അതിലെല്ലാം തന്നെ സര്‍ക്കാരിനും ചില ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറയുന്നു. ഉത്തരവാദിത്തം മുഴുവനായി എടുത്തുകൊള്ളാനാണ് താന്‍ പറയുന്നതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
ജനാധിപത്യ സര്‍ക്കാരിന് ഏത് നിയമം കൊണ്ടുവരാനും ബില്ലുകള്‍ അവതരിപ്പിക്കാനും അവകാശമുണ്ട്. എന്നാല്‍ അത് നിയമമാകണമെങ്കില്‍ താന്‍ ഒപ്പിടണമെന്നും തന്റെ സ്ഥാനത്തിന് അനുയോജ്യമല്ലാത്ത ഒന്നും ചെയ്യില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നതിന് മുമ്പ് ഗവര്‍ണര്‍ നിയമോപദേശം തേടും.
RELATED STORIES
ഇറാഖില്‍ വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില്‍ 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMT