Latest News

മോന്‍സന്‍ മാവുങ്കലുമായി ബന്ധം; 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി രാജിവച്ചു

ചാനല്‍ ഉടമകളായ ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും വാശി പിടിച്ചതോടെയാണു സഹിന്‍ ആന്റണിയുടെ രാജി ചോദിച്ചു വാങ്ങാന്‍ ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ നിര്‍ബന്ധിതനായത്.

മോന്‍സന്‍ മാവുങ്കലുമായി ബന്ധം;  24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി രാജിവച്ചു
X

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരനായിരുന്നുവെന്ന ആരോപണമുയര്‍ന്ന 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി രാജിവച്ചു. ചാനല്‍ ഉടമകളായ ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും വാശി പിടിച്ചതോടെയാണു സഹിന്‍ ആന്റണിയുടെ രാജി ചോദിച്ചു വാങ്ങാന്‍ ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ നിര്‍ബന്ധിതനായത്.

നടപടി സസ്‌പെന്‍ഷനിലൊതുക്കാന്‍ ശ്രീകണ്ഠന്‍ നായര്‍ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. ചാനലിലെ മറ്റൊരു ഓഹരിയുടമയായ എന്‍ആര്‍ഐ വ്യവസായി മുഹമ്മദ് ആലുങ്കലിന്റെ പിന്തുണ സഹിന്‍ ആന്റണിക്കുണ്ടായെങ്കിലും ഫലമുണ്ടായില്ല.

ശബരിമല വ്യാജ ചെമ്പോല വിഷയത്തില്‍ ശ്രീകണ്ഠന്‍ നായരോടും ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും വിശദീകരണം ചോദിച്ചതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.


Next Story

RELATED STORIES

Share it