Latest News

ഇന്ത്യയില്‍ റെക്കോഡ് കൊവിഡ് പരിശോധന; ഇന്നലെ മാത്രം പരിശോധിച്ചത് 4.4 ലക്ഷം സാംപിളുകള്‍

ഇന്ത്യയില്‍ റെക്കോഡ് കൊവിഡ് പരിശോധന; ഇന്നലെ മാത്രം പരിശോധിച്ചത് 4.4 ലക്ഷം സാംപിളുകള്‍
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനപ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏറ്റവും നിര്‍ണായകമായ ചുവടുവയ്പ്പായി കണക്കാക്കുന്ന കൊവിഡ് പരിശോധനയില്‍ ഇന്ത്യ റെക്കോഡ് വര്‍ധന രേഖപ്പെടുത്തി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്നലെ മാത്രം ഇന്ത്യയില്‍ 4,42,031 സാംപിളുകളാണ് പരിശോധിച്ചത്.

സര്‍ക്കാര്‍, സ്വകാര്യ മേഖലയിലും സാപിള്‍ പരിശോധനയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ഇന്നെ സര്‍ക്കാര്‍ ലബുകളില്‍ മൊത്തം 3,62,153 പേരുടെ സാംപിള്‍ പരിശോധിച്ചു. സ്വകാര്യമേഖലയില്‍ 79,878 സാംപിളുകളും പരിശോധിച്ചു. രണ്ടും റെക്കോഡാണ്.

വ്യാപകമായി കൊവിഡ് പരിശോധന നടത്താനും പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും ആഹ്വാനം ചെയ്തു. ആദ്യം ഇത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധയുണ്ടാക്കുന്നതായി തോന്നുമെങ്കിലും ക്രമേണ കുറഞ്ഞുവരുമെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

ലാബുകളുടെ എണ്ണം വര്‍ധിച്ചതാണ് പരിശോധനകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്. ജൂലൈ 1ന് ഇന്ത്യയില്‍ ഒരു ലാബാണ് കൊവിഡ് പരിശോധനയ്ക്ക് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 1,301 ലാബുകളുണ്ട്. അതില്‍ 902 എണ്ണം പൊതു മേഖലയിലും 399 എണ്ണം സ്വകാര്യമേഖലയിലുമാണ്.

Next Story

RELATED STORIES

Share it