Latest News

രണ്ട് മാസത്തെ അതിഥിസല്‍ക്കാരത്തില്‍ മുന്നില്‍ റവന്യൂ മന്ത്രി, ചെലവഴിച്ചത് 55804 രൂപ; 1863 രൂപയിലൊതുക്കി മന്ത്രി കെ രാധാകൃഷ്ണന്‍

രണ്ട് മാസം കൊണ്ട് സര്‍ക്കാരും പ്രതിപക്ഷനേതാവും ചേര്‍ന്ന് മൂന്ന് ലക്ഷം രൂപയ്ക്കടുത്ത് അതിഥി സല്‍ക്കാരത്തിനായി ചെലവഴിച്ചു

രണ്ട് മാസത്തെ അതിഥിസല്‍ക്കാരത്തില്‍ മുന്നില്‍ റവന്യൂ മന്ത്രി, ചെലവഴിച്ചത് 55804 രൂപ; 1863 രൂപയിലൊതുക്കി മന്ത്രി കെ രാധാകൃഷ്ണന്‍
X

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയിലും അതിഥി സല്‍ക്കാരത്തില്‍ ഒട്ടും പിന്നിലല്ല മന്ത്രിമാരും പ്രതിപക്ഷ നേതാവും. സംസ്ഥാനത്ത് അതിഥി സല്‍ക്കാരത്തിന് ഏറ്റവുമധികം തുക ചെലവഴിച്ചത് റവന്യൂ മന്ത്രി. 55804 രൂപയാണ് കഴിഞ്ഞ രണ്ട് മാസം അതിഥി സല്‍ക്കാരത്തിനായി റവന്യൂമന്ത്രി കെ രാജന്‍ ചെലവഴിച്ചത്. വനം മന്ത്രി എകെ ശശീന്ദ്രനാണ് രണ്ടാം സ്ഥാനത്ത്. പ്രതിപക്ഷ നേതാവും സല്‍ക്കാരത്തില്‍ പിന്നിലല്ല.

അതിഥി സല്‍ക്കാരത്തിനായി മന്ത്രിമാരും പ്രതിപക്ഷ നേതാവും ചെലഴിച്ച തുകയുടെ കണക്ക് പുറത്ത് വന്നു.

സര്‍ക്കാര്‍ പുറത്ത വിട്ട് കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ട് മാസമായി അതിഥി സല്‍ക്കാരത്തിന് മുന്‍പില്‍ നില്‍ക്കുന്നത് റവന്യു മന്ത്രി കെ രാജനാണ്. 5,5804 രൂപ റവന്യൂ മന്ത്രി അതിഥി സല്‍ക്കാരത്തിനായി ചെലവഴിച്ചത്. വനം മന്ത്രി എകെ ശശീന്ദ്രനും ഏറെ മോശമാക്കിയില്ല. അതിഥി സല്‍ക്കാരത്തിനായി 33285 രൂപ വനം മന്ത്രി ചെലവഴിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സല്‍ക്കാരത്തിനായി 24398 രൂപ ചെലവഴിച്ചുവെന്നും കണക്കുകള്‍ പറയുന്നു.

ഭരത്തത്തലവനായ മുഖ്യമന്ത്രി 12910 രൂപയാണ് സല്‍ക്കാരത്തിനായി ചെലവഴിച്ചിരിക്കുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് സല്‍ക്കാരത്തില്‍ പിന്നില്‍ നില്‍ക്കുന്നത് 1863 രൂപ മാത്രമാണ് ആകെ ചെലവായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് മാസം കൊണ്ട് സര്‍ക്കാരും പ്രതിപക്ഷനേതാവും ചേര്‍ന്ന് മൂന്ന് ലക്ഷം രൂപക്കടുത്ത് അതിഥി സല്‍ക്കാരത്തിനായി ചെലവഴിച്ച് കഴിഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 15 ലക്ഷം രൂപക്കടുത്താണ് ആകെ ചെലവായതെന്നും കണക്കുകള്‍ പറയുന്നു. ധനവിനിയോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെയാണ് സല്‍ക്കാരത്തിന് മന്ത്രിമാര്‍ ഭീമമായ തുക ചെലവഴിക്കുന്നത്.

Next Story

RELATED STORIES

Share it