Latest News

റീബൂട്ട് കേരള ഹാക്കത്തോണിന് തുടക്കം

കൃഷിവകുപ്പുമായി ബന്ധപ്പെട്ട അടിയന്തര പ്രശ്‌നങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളിലൂടെ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണല്‍ സ്‌കില്‍ അകിസിഷന്‍ പ്രോഗ്രാമും വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് റീബൂട്ട് കേരള ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.

റീബൂട്ട് കേരള ഹാക്കത്തോണിന് തുടക്കം
X

മാള: കൃഷി വകുപ്പിന് വേണ്ടി 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രശ്‌ന പരിഹാര യജ്ഞം റീബൂട്ട് കേരള ഹാക്കത്തോണിന് തുടക്കം.കൃഷിവകുപ്പുമായി ബന്ധപ്പെട്ട അടിയന്തര പ്രശ്‌നങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളിലൂടെ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണല്‍ സ്‌കില്‍ അകിസിഷന്‍ പ്രോഗ്രാമും വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് റീബൂട്ട് കേരള ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. മൂന്നു ദിവസം തുടര്‍ച്ചയായി നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് എന്‍ജിനീയറിംഗില്‍ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഓണ്‍ലൈനിലൂടെ തിരഞ്ഞെടുത്ത ആറു പേരടങ്ങുന്ന 30 ടീമുകള്‍ ഹാക്കത്തോണില്‍ പങ്കെടുക്കും. കൃഷി വകുപ്പുമായി ബന്ധപ്പെട്ട തിരഞ്ഞെടുത്ത ആറ് പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഹോളി ഗ്രേസ് അക്കാദമി ഓഫ് എന്‍ജിനിയറിംഗ് ചെയര്‍മാന്‍ സാനി എടാട്ടുകാരന്‍ അദ്ധ്യക്ഷത വഹിച്ചു. റീബൂട്ട് കേരള ഹാക്കത്തോണ്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. അബ്ദുള്‍ ജബ്ബാര്‍ അഹമ്മദ്, അസാപ്പ് കരിക്കുലം ഹെഡ് കെ പി ജയ് കിരണ്‍, ഡി പി എം എം എ സുമി, ഹോളിഗ്രേസ് അക്കാദമി ചെയര്‍മാന്‍ ജോസ് കണ്ണംപിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു 36 മണിക്കൂര്‍ കൃഷി വകുപ്പിന് വേണ്ടി ഉണര്‍ന്നിരുന്ന് പരിഹാരം കാണുന്ന ഹാക്കത്തോണില്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 180 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്.

മാര്‍ച്ച് ഒന്നു വരെ നീളുന്ന മാരത്തോണ്‍ ഹാക്കത്തോണ്‍ സാങ്കേതിക വിദഗ്ദര്‍ കൂടിയിരുന്ന് ആലോചിച്ചാണ് സാങ്കേതികവിദ്യകളുടെ വികാസം ലക്ഷ്യമിടുന്നത്. ഈ ക്യാപ് വഴി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കാളിയാവാന്‍ സാധിക്കും. സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തിയുള്ള അല്ലാത്തതുമായ എല്ലാ സാങ്കേതിക പരിഹാരമാര്‍ഗ്ഗങ്ങളും വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശിക്കാന്‍ കഴിയും. പ്രാഥമിക ഘട്ടമായ ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ പങ്കെടുത്തവരില്‍ നിന്ന് കാര്‍ഷിക വകുപ്പിലെ പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരം നിര്‍ദേശിച്ച 30 ടീമുകളാണ് തുടര്‍ന്നുള്ള ഹാക്കത്തോണില്‍ പങ്കെടുക്കുന്നത്. കൃഷിവകുപ്പില്‍ നിലനില്‍ക്കുന്ന തെരഞ്ഞെടുത്ത ആറ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് പ്രഥമ ഘട്ടം. ഐ ടി വിദഗ്ദരും സാമൂഹിക ശാസ്ത്രജ്ഞന്‍മാരും അടങ്ങുന്ന വിദഗ്ധസമിതി മത്സരാര്‍ഥികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കും. 36 മണിക്കൂറിനുശേഷം 15 സംഘങ്ങളെയാവും തെരഞ്ഞെടുക്കുക. ഞായറാഴ്ച നടക്കുന്ന ജഡ്ജ്‌മെന്റ് ടീമുകളാണ് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 50000, 30000, 20000 എന്നിങ്ങനെ ക്യാഷ് െ്രെപസും പ്രശസ്തിപത്രവും ഫലകവും നല്‍കും. സമാപന സമ്മേളനം ഞായറാഴ്ച ഉച്ചക്ക് 12.00 ന് കൃഷി വകുപ്പുമന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

Next Story

RELATED STORIES

Share it