Latest News

ഷാർജയിൽ യുവതി തൂങ്ങിമരിച്ച സംഭവം; മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യും

ഷാർജയിൽ യുവതി തൂങ്ങിമരിച്ച സംഭവം; മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യും
X

കൊല്ലം: ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മൃതദേഹം കേരളത്തിലെത്തിച്ചതിനു ശേഷം റീ പോസ്റ്റ്മോർട്ടം ചെയ്യും. ഭർത്താവ് സതീഷിനായി ലുക്കൗട്ട് നോട്ടിസ് ഇറക്കാനാണ് തീരുമാനം. നിലവിൽ ഇയാളുടെ പാസ്പോർട്ട്‌ ഷാർജ പോലിസ് കസ്റ്റഡിയിൽ എടുത്തു.

ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അതുല്യയുടെ മരണം അന്വേഷിക്കുന്നത്. അന്വേഷണം നടത്തുന്നത്. പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.

ഇക്കഴിഞ്ഞ ദിവസമാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഭർത്താവ് സതീശനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it