Latest News

ഓപ്പറേഷന്‍ യെല്ലോ: 3149 അനര്‍ഹറേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക്

ഓപ്പറേഷന്‍ യെല്ലോ: 3149 അനര്‍ഹറേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക്
X

തൃശൂർ: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ച് റേഷന്‍സാധനങ്ങള്‍ കൈപ്പറ്റുന്നവരെ കണ്ടെത്തുന്നതിന്

നടത്തിയ പരിശോധനയില്‍ അനര്‍ഹര്‍ എന്ന് കണ്ടെത്തിയ 32 റേഷന്‍കാര്‍ഡുടമകള്‍ക്ക് പിഴ അടവാക്കുന്നതിന് നോട്ടീസ് നല്‍കി. ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ അളഗപ്പനഗര്‍, പുതുക്കാട്, ആമ്പല്ലൂര്‍ എന്നിവിടങ്ങളിലെ 75ല്‍ കൂടുതല്‍ വീടുകളിലാണ് പരിശോധന നടത്തിയത്. ജില്ലയില്‍ നാളിതുവരെയായി ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ അനര്‍ഹര്‍ എന്ന് കണ്ടെത്തിയ 3149 മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും അനര്‍ഹരില്‍ നിന്ന് രണ്ടര കോടിക്ക് മുകളില്‍ പിഴ ഈടാക്കുന്നതിന് നോട്ടീസ് നല്‍കിയതില്‍ ഒന്നര കോടിക്ക് അടുത്ത് സര്‍ക്കാരിലേക്ക് പിഴ അടവാക്കിയിട്ടുണ്ട്. മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ രതീഷ് ടിഎസ്, ഒഎസ് സജീവ്കുമാര്‍, എന്‍എ സുനില്‍രാജ്, എബി ടിപി, ലിജ എന്‍ പിള്ള, രാജി ഇ, ഇന്ദു എ എന്നിവരുടെ നേതൃത്വത്തിലാണ് താലൂക്കില്‍ പരിശോധനകള്‍ നടത്തിയത്.

Next Story

RELATED STORIES

Share it