Latest News

റേഷന്‍ വിഹിതം കൈപ്പറ്റാനുള്ളവര്‍ 30,31 തിയ്യതികളില്‍ കൈപ്പറ്റണമെന്ന് മന്ത്രി

നാളെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

റേഷന്‍ വിഹിതം കൈപ്പറ്റാനുള്ളവര്‍ 30,31 തിയ്യതികളില്‍ കൈപ്പറ്റണമെന്ന് മന്ത്രി
X

തിരുവനന്തപുരം: ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റാനുള്ളവര്‍ 30,31 തിയ്യതികളിലായി വാങ്ങേണ്ടതാണെന്നും നാളെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്നും ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. മുന്‍ മാസങ്ങളെ അപേക്ഷിച്ച് ആഗസ്റ്റ് മാസത്തില്‍ കൂടുതല്‍ പേര്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഓണക്കിറ്റിന്റെ വിതരണവും ഈ ദിവസങ്ങളില്‍ തുടരുന്നതാണെന്നും കിറ്റ് കൈപ്പറ്റാന്‍ ബാക്കിയുള്ളവര്‍ കിറ്റുകള്‍ കൈപ്പറ്റേണ്ടതാണെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്നലെ വരെ 83,26,447 ലക്ഷം കിറ്റുകള്‍ കാര്‍ഡുടമകള്‍ കൈപ്പറ്റിയിട്ടുണ്ട്. കാര്‍ഡുകളുടെ ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

കാര്‍ഡുകളുടെ എണ്ണം, കിറ്റ് കൈപ്പറ്റിയവരുടെ എണ്ണം ശതമാനം (എന്ന ക്രമത്തില്‍)

5,83,536(AAY കാര്‍ഡുകള്‍)- 5,67,521 - 97.25%

32,50,609 (PHH കാര്‍ഡുകള്‍) - 31,42,198 - 96.66%

24,96,285(NPS കാര്‍ഡുകള്‍) – 22,93,529 - 91.87%

27,33,459(NPNS കാര്‍ഡുകള്‍)- 23,23,199 - 85%

ആകെ കാര്‍ഡുകള്‍ 90,63,889, കിറ്റ് കൈപ്പറ്റിയവരുടെ ആകെ എണ്ണം83,26,447 (91.86%)

ആഗസ്റ്റ് മാസത്തെ നോര്‍മല്‍ റേഷന്‍ വിഹിതം ആകെ കാര്‍ഡുകളുടെ 93.99% ഉം PMGKAY പ്രകാരമുള്ള വിഹിതം 92.18%ഉം കാര്‍ഡുടമകള്‍ കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു. 30,31 തിയ്യതികളിലായി പരമാവധി കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു

Next Story

RELATED STORIES

Share it