Latest News

ഫേസ്സ്ബുക്കില്‍ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ഫേസ്സ്ബുക്കില്‍ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
X

കോഴഞ്ചേരി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പിൽ വീട്ടിൽ പി.ഡി.സന്തോഷ്‌ (43) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്.

വിവാഹിതനും ഒരുകുട്ടിയുടെ അച്ഛനുമായ ഇയാൾ ഇത് മറച്ചുവെച്ച്, വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷമാണ് യുവതിയുമായി അടുത്തതും പീഡിപ്പിച്ചതും. മൊബൈൽ ഫോണിലൂടെ യുവതിയുടെ ഫോട്ടോകൾ വാങ്ങിയശേഷം ഭീഷണിപ്പെടുത്തി വശത്താക്കുകയായിരുന്നു. കൂടെച്ചെന്നില്ലെങ്കിൽ കൈയിലുള്ള ഫോട്ടോ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45-ന് പഠിക്കുന്ന സ്ഥാപനത്തിലേക്കുപോയ യുവതിയെ കാണാതായി. ഇവരുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി. വിവിധ സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. യുവതിയെയും സന്തോഷിനെയും കണ്ണൂർ പോലീസ് അവിടെനിന്ന്‌ കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു.

കോയിപ്രം പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it