- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിയെയും സ്പീക്കറെയും രക്ഷിക്കാന്‍ സിപിഎം, ബിജെപിക്ക് മുന്നില്‍ കീഴടങ്ങുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും കസേരയിലിരുന്ന് പിണറായി വിജയനും ശ്രീരാമകൃഷ്ണനും നടത്തിയത് രാജ്യദ്രോഹകുറ്റമാണെന്ന് രമേശ് ചെന്നിത്തല. ഇരുവരെയും രക്ഷിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരുമായി സിപിഎം നീക്കുപോക്കുകളുണ്ടാക്കിയെന്നും കീഴടങ്ങിയെന്നും ചെന്നിത്തല ആരോപിച്ചു. സ്പീക്കറുടെ നടപടികളെക്കുറിച്ച് എഴുതിയ കുറിപ്പിലാണ് ചെന്നിത്തല ഈ പരാമര്‍ശം നടത്തിയത്.
''ഭരണഘടനപരമായി വളരെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന സ്പീക്കര്‍ തന്നെ ദുരുദ്ദേശത്തോടെ സമീപിച്ചുവെന്നും അദ്ദേഹത്തിന് ബിനാമി പേരില്‍ ഫഌറ്റുണ്ടെന്നുമുള്ള സ്വപ്‌നാസുരേഷിന്റെ മൊഴി ഇ ഡി ഹൈക്കോടതിയില്‍ റിപോര്‍ട്ടായി സമര്‍പ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്റെയും അഡിഷണല്‍ െ്രെപവറ്റ് സെക്രട്ടറി രവീന്ദ്രന്റെയും നേതൃത്വത്തില്‍ ഗൂഢസംഘം പ്രവര്‍ത്തിച്ചിരുന്നുവെന്ന റിപോര്‍ട്ടിലെ പരാമര്‍ശവും അതീവ ഗുരുതരമാണ''- മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും, സ്പീക്കര്‍ ശ്രീരാമകൃഷ്ണനും എതിരെ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാസുരേഷ് ഇഡിക്ക് നല്‍കിയ മൊഴി ഞെട്ടിപ്പിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
യു എ ഇ കോണ്‍ലേറ്റില്‍ നിന്ന് രാജിവച്ച വിവരം സ്വപ്ന മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ ഓഫിസിലെത്തി പറഞ്ഞിരുന്നു എന്ന സ്വപ്‌നയുടെ മൊഴിയോടെ ഇത്രയും നാള്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെറിഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ പദ്ധതികള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെണ്ടറില്ലാതെ നല്‍കുന്നതിന്റെ പേരില്‍ ഈ ഗൂഢസംഘം കോടികളുടെ അഴിമതിയാണ് നടത്തുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. അതിനെയെല്ലാം പൂര്‍ണ്ണമായും ശരിവയ്കുന്നതാണ് കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ് സമര്‍പ്പിച്ച സ്വപ്‌നയുടെ മൊഴി. ബിനാമി നിക്ഷേപമുണ്ട് സ്പീക്കര്‍ തന്നെ വെളിപ്പെടുത്തിയതായുള്ള മൊഴിയും അതീവ ഗുരുതരമാണ്. സ്പീക്കര്‍ പദവിയുടെ അന്തസ് തന്നെ ശ്രീരാമകൃഷ്ണന്‍ ഇടിച്ചുതാഴ്ത്തിയി രിക്കുകയാണ്. ബിനാമിയുടെ ഫഌറ്റില്‍ വച്ചാണ് യു എ ഇ കോണ്‍സല്‍ ജനറലിന് നല്‍കാനുള്ള പണം സ്പീക്കര്‍ തനിക്ക് നല്‍കിയതെന്നും സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















