Latest News

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി മണിക്ക് പങ്കില്ലെന്ന റിപോര്‍ട്ടിനെതിരേ രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി  മണിക്ക് പങ്കില്ലെന്ന റിപോര്‍ട്ടിനെതിരേ രമേശ് ചെന്നിത്തല
X
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി മണിക്ക് പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ടിനെതിരേ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ സ്വര്‍ണം എവിടെയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം അനുകൂല പോലിസ് അസോസിയേഷന്‍ നേതാക്കളെ ഉള്‍പ്പെടുത്തിയ എസ്‌ഐടിയുടെ നിഷ്പക്ഷതയില്‍ സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിശ്വാസയോഗ്യനായ ഒരു വ്യവസായി നല്‍കിയ വിവരങ്ങളാണ് താന്‍ കൈമാറിയതെന്നും അദ്ദേഹം ഇന്നും ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it