രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടിയാല്‍ ഒരു പവന്‍ സ്വര്‍ണം സമ്മാനം: വാഗ്ദാനവുമായി ചെന്നിത്തല

ലീഗിന്റെ പി കെ ബഷീര്‍ എംഎല്‍എയായ ഏറനാട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്ന് എത്തിയപ്പോഴാണ് ചെന്നിത്തല വാഗ്ദാനം നല്‍കിയത്.

രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടിയാല്‍ ഒരു പവന്‍ സ്വര്‍ണം സമ്മാനം: വാഗ്ദാനവുമായി  ചെന്നിത്തല

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മല്‍സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്ന നിയോജക മണ്ഡലത്തിന് ഒരു പവന്റെ സ്വര്‍ണം സമ്മാനം നല്‍കുമെന്ന വാഗ്ദാനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലീഗിന്റെ പി കെ ബഷീര്‍ എംഎല്‍എയായ ഏറനാട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്ന് എത്തിയപ്പോഴാണ് ചെന്നിത്തല വാഗ്ദാനം നല്‍കിയത്. വയനാട്ടില്‍ മൂന്ന് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷവുമായി രാഹുല്‍ ഗാന്ധി വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി,വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ എന്നീ നിയോജകമണ്ഡലങ്ങളില്‍ നിന്ന് രാഹുലിന് ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ലഭുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. രമേശ് ചന്നിത്തലക്ക് പുറമേ കൂടുതല്‍ ഭൂരിപക്ഷം നേടുന്ന കമ്മറ്റിക്ക് സമ്മാനം നല്‍കുമെന്ന് പി കെ ബഷീര്‍ എംഎല്‍എയും ആര്യാടന്‍ മുഹമ്മദും നേരത്തെ പ്രഖ്യാപിച്ചിരുന്നു.


RELATED STORIES

Share it
Top