Latest News

'രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലൂ'; ജാമിഅയില്‍ പൗരത്വനിയമത്തെ പിന്തുണച്ച് ഹിന്ദുത്വരുടെ റാലി

നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവരെ വെല്ലുവിളിച്ച് നടത്തിയ റാലിയില്‍ ഈ രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലു തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്.

രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലൂ; ജാമിഅയില്‍ പൗരത്വനിയമത്തെ പിന്തുണച്ച് ഹിന്ദുത്വരുടെ റാലി
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിമയത്തിനെതിരായ പ്രതിഷേധങ്ങളുടെ പ്രഭവ കേന്ദ്രമായ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ഹിന്ദുത്വരുടെ റാലി. നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവരെ വെല്ലുവിളിച്ച് നടത്തിയ റാലിയില്‍ ഈ രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലു തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. യൂണിവേഴ്‌സിറ്റിക്ക് സമീപത്തുവെച്ച് റാലി പോലിസ് തടഞ്ഞു. ഇവരെ പിന്നീട് പോലിസ് അറസ്്റ്റുചെയ്തു നീക്കി.

അതേസമയം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ജാമിഅ സര്‍വ്വകലാശാലയില്‍ ഞായറാഴ്ച രാത്രിയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പുണ്ടായി. രാത്രി പതിനൊന്ന് മണിയോടെ സ്‌കൂട്ടറിലെത്തിയ രണ്ടു പേരാണ് വെടിവെച്ചത്. ജാമിയയുടെ ചുമതലയുള്ള സൗത്ത് ഈസ്റ്റ് ദില്ലി ഡിസിപിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കിയതിന് പിന്നാലെയായിരുന്നു സംഭവം.ജാമിഅ സര്‍വ്വകലാശാലയിലെ അഞ്ചാം നമ്പര്‍ ഗേറ്റിനു പുറത്തായിരുന്നു സംഭവം. ജാമിയയില്‍ എട്ടാം നമ്പര്‍ ഗേറ്റിനടുത്ത് വിദ്യാര്‍ഥികളുടെ പ്രതിഷേധമുണ്ടായിരുന്നു. അഞ്ചാം നമ്പര്‍ ഗേറ്റിനടുത്തും ചില വിദ്യാര്‍ത്ഥികള്‍

നില്‍ക്കുന്നുണ്ടായിരുന്നു. ചുവന്ന സ്‌കൂട്ടറിലെത്തിയ രണ്ടു പേരില്‍ പിന്നിലിരുന്നയാളാണ് വെടിവച്ചത്. ചുവന്ന ജാക്കറ്റ് ധരിച്ച ഇയാള്‍ സ്‌കൂട്ടറില്‍ ഇരുന്ന് കൊണ്ട് വെടിവെയ്ക്കുകയായിരുന്നു. രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചിരുന്നു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. വണ്ടിയുടെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയിട്ടും അക്രമികളെ പിടികൂടുന്നതില്‍ പോലിസ് അലംഭാവം കാണിക്കുകയാണ്. നേരത്തേ ജാമിഅയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പോലിസ് അതിക്രം നടന്നിരുന്നു. അനുമതിയില്ലാതെ കാംപസിനകത്ത് കടന്ന പോലിസ് വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവയ്പും ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തിയിരുന്നു.

Next Story

RELATED STORIES

Share it