Latest News

വിശദമായ പരിശോധനകള്‍ക്ക് ശേഷം രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചു

വിശദമായ പരിശോധനകള്‍ക്ക് ശേഷം രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചു
X

തിരുവനന്തപുരം: നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചു. ബെംഗളൂരുവിലെ 200 കോടിയുടെ സ്വത്ത് വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ശബരീനാഥന്‍ നല്‍കിയ പരാതി തള്ളിക്കൊണ്ടാണ് പത്രിക സ്വീകരിച്ചത്. പരാതിയെ തുടര്‍ന്ന് വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് പത്രിക അംഗീകരിച്ചത്.

പത്രിക അംഗീകരിച്ചെങ്കിലും നിയമപോരാട്ടം തുടരുമെന്ന് കെ എസ് ശബരീനാഥന്‍ വ്യക്തമാക്കി. കോടികളുടെ സ്വത്തുണ്ടാകുന്നത് കുറ്റമല്ലെന്നും എന്നാല്‍ അത് എന്തിനാണ് മറച്ചുവെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Next Story

RELATED STORIES

Share it