Latest News

രാജസ്ഥാന്‍ പ്രതിസന്ധി: സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍

രാജസ്ഥാന്‍ പ്രതിസന്ധി: സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍
X

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ചൊവ്വാഴ്ച ജയ്പൂരില്‍ നിന്ന് ന്യൂഡല്‍ഹിയിലെത്തി. അദ്ദേഹത്തിന്റെ സന്ദര്‍ശനകാരണം വ്യക്തമല്ല. വാര്‍ത്താമാധ്യമങ്ങളുടെ ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.

പാര്‍ട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അശോക് ഗെഹ്‌ലോട്ടിനോട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരേണ്ടതില്ലെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡിനോട് പറഞ്ഞതായുള്ള മാധ്യമ റിപോര്‍ട്ടുകള്‍ പൈലറ്റ് നേരത്തെ നിഷേധിച്ചു.

എംഎല്‍എമാരെ ഒരുമിച്ച് കൊണ്ടുവരുന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് പൈലറ്റ് ഹൈക്കമാന്‍ഡിനോട് പറഞ്ഞതായി നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു.

പാര്‍ട്ടി ഹൈക്കമാന്‍ഡുമായോ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായോ താന്‍ സംസാരിച്ചിട്ടില്ലെന്ന് അതുസംബന്ധിച്ച റിപോര്‍ട്ടുകള്‍ നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കാനൊരുങ്ങിയ അശോക് ഗഹ് ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. മുഖ്യമന്ത്രി പദം പൈലറ്റിന് കൈമാറാന്‍ തയ്യാറല്ലെന്നായിരുന്നു റിപോര്‍ട്ട്. ഗഹ് ലോട്ടിന്റെ നീക്കം ഗാന്ധി കുടുംബത്തിന് നീരസമുണ്ടാക്കിയിരുന്നു. ഗഹ് ലോട്ടിന് പിന്തുണ പ്രഖ്യാപിച്ച് തൊണ്ണൂറോളം എംഎല്‍എമാര്‍ രംഗത്തുവന്നത് പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചു.

Next Story

RELATED STORIES

Share it