- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജമലയിലെ ഉരുള്‍പ്പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

മൂന്നാര്‍: മൂന്നാറിലെ രാജമലയില്‍ മണ്ണിടിച്ചിലില്‍ എഴുപതോളം പേര്‍ കുടുങ്ങിക്കിടക്കുന്നു. സംഭവസ്ഥലത്തു നിന്ന് 14 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ടാറ്റാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. അഞ്ച് പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. അതേസമയം പ്രതികൂല കാലാവസ്ഥയും പ്രദേശത്തേക്കുള്ള പാലവും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവ സ്ഥലത്തേക്കെത്തുക ദുഷ്‌കരമാണ്. ഈ സാഹചര്യത്തില്‍ വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നൈമക്കാട് എസ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ലായങ്ങളാണ് മണ്ണിടിച്ചിലില്‍ പെട്ടത്. പെട്ടിമുടി സെറ്റില്‍മെന്റിലെ 80 പേര്‍ താമസിക്കുന്ന 4 ലായങ്ങള്‍ക്കു മുകളിലേക്ക് മണ്ണ് വീഴുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടുവന്ന തൊഴിലാളികളാണ് വിവരം പുറത്തെത്തിച്ചത്. പ്രദേശത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന താല്‍ക്കാലിക പാലം കഴിഞ്ഞ ദിവസമാണ് തകര്‍ന്നത്. കഴിഞ്ഞ പ്രളയകാലത്ത് ഈ പാലം തകര്‍ന്നിരുന്നു. പകരം ഒരു താല്‍ക്കാലിക പാലം നിര്‍മിച്ചു. കഴിഞ്ഞ ദിവസം അതും തകര്‍ന്നു. മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം.
RELATED STORIES
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില് സുപ്രിംകോടതിയില് നടന്ന...
20 May 2025 2:50 PM GMTഗസ:ഇസ്രായേലിന്റെ മിഥ്യാധാരണകളുടെ ശവക്കുഴി
18 May 2025 7:18 AM GMTകാട്ടാനകള് പെറ്റുപെരുകുന്നു; നേരിടാന് പുതിയ തന്ത്രങ്ങളുമായി...
17 May 2025 6:18 PM GMTബീമാ പള്ളിയില് ആറ് പേരെ പോലിസ് വെടിവച്ച് കൊന്നിട്ട് 16 വര്ഷം
17 May 2025 3:56 AM GMT''സയനൈഡ് മോഹനും ലവ് ജിഹാദും''
16 May 2025 4:07 PM GMTഇബ്റാഹീം തറൗരീ: ബുര്ക്കിന ഫാസോയില് വിപ്ലവം തീര്ത്ത 'ചെ ഗുവേര'
16 May 2025 7:16 AM GMT