Latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്ക്

രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്ക്
X

പത്തനംതിട്ട: മൂന്നാമത്തെ ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍. പത്തനംതിട്ട മജിസ്ട്രേറ്റാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലേക്കാണ് രാഹുലിനെ മാറ്റുക. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും.

അതീവരഹസ്യമായാണ് രാഹുലിനെ മൂന്നാമത്തെ ബലാല്‍സംഗപരാതിയില്‍ എസ്ഐടി പൂട്ടിയത്. ഇന്നലെ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാല്‍ പത്തനംതിട്ട എആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലില്‍ രാഹുല്‍ എല്ലാം നിഷേധിക്കുകയായിരുന്നു. സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണമാണെന്നും യുവതിയെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ പലയിടത്തും മുറിവുണ്ടാക്കി. യുവതിയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണി മുഴക്കിയതായാണ് പോലിസിന് മൊഴി നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it