Latest News

ലൈംഗികാരോപണങ്ങള്‍ക്കിടെ പാലക്കാട്ടെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ; പൊതുപരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്ന് ഡിവൈഎഫ്‌ഐ

ലൈംഗികാരോപണങ്ങള്‍ക്കിടെ പാലക്കാട്ടെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ; പൊതുപരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്ന് ഡിവൈഎഫ്‌ഐ
X

പാലക്കാട്: ലൈംഗികാരോപണങ്ങള്‍ക്കിടെ ആദ്യമായി പാലക്കാട്ടെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് എംഎല്‍എ മണ്ഡലത്തിലെത്തിയത്. മുന്‍ മണ്ഡലം പ്രസിഡന്റ് സേവ്യരുടെ വീട്ടിലാണ് രാഹുലെത്തിയത്. നിയമസഭയില്‍ ആദ്യ ദിനം മാത്രമാണ് രാഹുല്‍ പങ്കെടുത്തത്. സഭയിലെത്തരുതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താക്കീത് മറികടന്നാണ് രാഹുല്‍ സഭയിലെത്തിയത്.

അതേസമയം, രാഹുലിനെ പൊതുപരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്നാണ് ഡിവൈഎഫ്‌ഐയുടെ നിലപാട്. ശക്തമായി പ്രതിഷേധം ഉണ്ടാകുമെന്നാണ് സൂചനകള്‍. നിലവില്‍ രാഹുല്‍മാങ്കൂട്ടത്തില്‍ മണ്ണാര്‍ക്കാട്ടേക്കു തിരിച്ചു എന്നാണ് സൂചനകള്‍. പാത്തും പതുങ്ങിയും അല്ല ജനപ്രതിനിധി പാലക്കാട് എത്തേണ്ടതെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ പറഞ്ഞു. ഔദ്യോഗിക പരുപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും എംഎല്‍എ ഓഫിസില്‍ കയറാന്‍ അനുവദിക്കില്ലെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു

നിയമസഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തില്‍ രാഹുലിനെ എത്തിക്കാമെന്നാണ് യുഡിഎഫിന്റെ തീരുമാനം എന്നാണ് സൂചനകള്‍. രാഹുല്‍ ഇത്രയധികം ദിവസം മാറിനിന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടി ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Next Story

RELATED STORIES

Share it