രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖിംപൂര് ഖേരിയിലെത്തി

ലഖ്നൗ: കോണ്ഗ്രസ് നേതാക്കളായ രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖിംപൂര് ഖേരിയില് കൊല്ലപ്പെട്ട കര്ഷകരുടെ വീട്ടിലെത്തി. ഇരുവര്ക്കും ലഖിംപൂര് സന്ദര്ശിക്കാന് യുപി സര്ക്കാര് ഇന്നാണ് അനുമതി നല്കിയത്. നേരത്തേ ഇരുവര്ക്കും അനുമതി നിഷേധിച്ച യുപി സര്ക്കാര് അവസാനം സമ്മര്ദ്ദങ്ങള്ക്ക് വഴങ്ങുകയായിരുന്നു. വിമാന മാര്ഗം ലഖ്നൗവില് എത്തിയ ശേഷം ലഖീംപൂരിലേക്ക് റോഡ് വഴിയായിരുന്നു യാത്ര.
അനുമതി നിഷേധിച്ചാലും കൊല്ലപ്പെട്ട കര്ഷകരുടെ കുടുംബത്തെ കാണാന് ലഖിംപൂരിലേക്ക് പോകുമെന്ന് രാഹുല്ഗാന്ധി നേരത്തേ അറിയിച്ചിരുന്നു. കര്ഷകര്ക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'സര്ക്കാര് കര്ഷകരെ അപമാനിക്കുകയും കൊല്ലുകയുമാണ്. അവര്ക്ക് കര്ഷകരുടെ ശക്തി മനസ്സിലായിട്ടില്ല. ലഖിംപൂരില് 144 പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു പേര്ക്ക് അവിടെ പോകാനേ സാധിക്കുകയുള്ളു. മൂന്നു പേര് അവിടേക്ക് പോകും' രാഹുല് ഗാന്ധി പറഞ്ഞു.
കര്ഷകരുടെ ബന്ധുക്കളെ സന്ദര്ശിക്കുകയാണ് ഇരുവരുമിപ്പോള്. കൊല്ലപ്പെട്ട കര്ഷകന് ലവ് പ്രീത് സിംഗിന്റെ വീട്ടില് രണ്ടുപേരും സന്ദര്ശനം നടത്തി.
RELATED STORIES
തോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര് പരിശീലനം: എസ്ഡിപിഐ പരാതി...
16 May 2022 12:12 PM GMTബംഗളൂരുവില് ബൈക്ക് അപകടം; രണ്ട് മലയാളി യുവാക്കള് മരിച്ചു
16 May 2022 11:58 AM GMTസംഘപരിവാര് കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTയുപിയില് മകന്റെ അന്യായ കസ്റ്റഡിയെ എതിര്ത്ത മാതാവിനെ പോലിസ് വെടിവച്ചു ...
16 May 2022 6:35 AM GMTവിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTഡല്ഹിയില് റെക്കോര്ഡ് ചൂട്; 49 ഡിഗ്രി സെല്ഷ്യസ്; പൊടിക്കാറ്റിന്...
16 May 2022 2:12 AM GMT