Latest News

രാഹുല്‍ ഗാന്ധിയും സംഘവും ഹാഥ്‌റസില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി; കുടുംബവുമായി സംസാരിച്ചു

രാഹുല്‍ ഗാന്ധിയും സംഘവും ഹാഥ്‌റസില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി; കുടുംബവുമായി സംസാരിച്ചു
X

ഹാഥ്‌റസ്: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നയിക്കുന്ന കോണ്‍ഗ്രസ് സംഘം യുപിയിലെ ഹാഥ്‌റസില്‍ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തി. കോണ്‍ഗ്രസ് സംഘം മാതാവടക്കമുള്ള കുടുംബാഗങ്ങളെ കണ്ടു. അവരുമായി സംസാരിച്ചതായാണ് റിപോര്‍ട്ട്.

രാഹുലും പ്രിയങ്കയും അടക്കം അഞ്ച് പേര്‍ക്കാണ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ നോയ്ഡ പോലിസ് അനുമതി നല്‍കിയത്. ഇവര്‍ക്കു പുറമെ കെ സി വേണുഗോപാല്‍, രന്‍ദീപ് സിങ് സര്‍ജെവാല, അധിര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവരാണ് സംഘത്തിലുള്ളത്. കാര്‍ മാര്‍ഗമാണ് അഞ്ചംഗ കോണ്‍ഗ്രസ് എംപിമാരുടെ സംഘം വീട്ടിലെത്തിയത്. പ്രദേശത്തും യുപി -ഡല്‍ഹി അതിര്‍ത്തിയിലും കനത്ത പോലിസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുടുംബത്തെ കണ്ടശേഷം രാഹുല്‍ഗാന്ധി മാധ്യമങ്ങളുമായി സംസാരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മാധ്യമങ്ങളുമായി സംസാരിക്കുകയില്ലെന്ന നിബന്ധനയിലാണ് അനുമതി നല്‍കിയതെന്നാണ് കരുതുന്നത്.


നേരത്തേ രാഹുലും പ്രിയങ്കയും അടങ്ങുന്ന കോണ്‍ഗ്രസ് സംഘത്തെ പോലിസ് തടയുകയും തള്ളിയിടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡല്‍ഹി-നോയിഡ ഡയറക്ട് ഫ്‌ളൈവേയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് കനത്ത പോലിസ് വലയം തീര്‍ത്തു. സായുധ പോലിസ് ഉള്‍പ്പെടെ നൂറു കണക്കിനു പോലിസുകാരെ വിന്യസിക്കുകയും ചെയ്തു.

അതിര്‍ത്തി അടച്ചിട്ടിട്ടില്ലെന്നും സുരക്ഷ വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നുമാണ് യുപി പോലിസ് നല്‍കിയ വിശദീകരണം. കോണ്‍ഗ്രസ് യുപി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ പോലിസ് കാലത്തു തന്നെ വീട്ടുതടങ്കലിലാക്കിയിരുന്നു. പിന്നീട് അഞ്ച് പേര്‍ക്ക് പോലിസ് സന്ദര്‍ശനാനുമതി നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it