Latest News

കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തില്‍ റാഫ് സംസ്ഥാന കമ്മിറ്റി അനുശോചിച്ചു

കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തില്‍ റാഫ് സംസ്ഥാന കമ്മിറ്റി അനുശോചിച്ചു
X

മലപ്പുറം: റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം (RAAF) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന തിരൂരങ്ങാടി, കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തില്‍ റാഫ് സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പരേതനോടുള്ള ആദരസൂചകമായി വരുംദിനങ്ങളില്‍ നടത്താനിരുന്ന റാഫിന്റെ എല്ലാ പരിപാടികളും ഒരാഴ്ച കാലത്തേക്ക് നിര്‍ത്തിവച്ചു.

റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെഎം. അബ്ദുവിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച യോഗത്തില്‍ പാലോളി അബ്ദുറഹിമാന്‍, പ്രൊഫ. രഘുനാഥ് പാറക്കല്‍, എം ടി. തെയ്യാല, വിജയന്‍ കൊളത്തായി, നൗഷാദ് മാമ്പ്ര, ഖാദര്‍ കെ തേഞ്ഞിപ്പലം, എസ് എന്‍ വിജയകുമാര്‍, സാബിറ ചേളാരി, ഏ കെ ജയന്‍, ബേബി ഗിരിജ, കൊണ്ടാണത്ത് ബീരാന്‍ഹാജി, ദാസന്‍ കൈതക്കാട്ടില്‍, എന്‍ ടി മൈമൂന തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it