Latest News

ട്രക്കിങ്ങിനിടയില്‍ മലിടുക്കില്‍ കുടുങ്ങി രക്ഷപ്പെട്ട ആര്‍ ബാബു ആശുപത്രി വിട്ടു

ട്രക്കിങ്ങിനിടയില്‍ മലിടുക്കില്‍ കുടുങ്ങി രക്ഷപ്പെട്ട ആര്‍ ബാബു ആശുപത്രി വിട്ടു
X

പാലക്കാട്; ട്രക്കിങ്ങിനുപോയി മലയിടുക്കില്‍ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ 23 കാരനായ ആര്‍ ബാബു ആശുപത്രി വിട്ടു. ജില്ലാ കലക്ടറുടേയും ജില്ലാ പോലിസ് മേധാവിയുടേയും ജില്ലാ മെഡിക്കല്‍ ഓഫിസറുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലായിരുന്നു ബാബുവിനെ ഡിസ്ചാര്‍ജ് ചെയ്തത്.

സുഹൃത്തുക്കള്‍ക്കൊപ്പം ചെറാട് മലയില്‍ ട്രക്കിങ് നടത്തുന്നതിനിടയിലാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്. പിന്നീട് കരസേനയുടെയും വ്യോമസേനയുടെയും സഹായത്തോടെയാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. രക്ഷാദൗത്യം ദേശീയമാധ്യമങ്ങളില്‍ പോലും വാര്‍ത്തയായിരുന്നു.

അനധികൃതമായി വനത്തിലേക്ക് പോയതിന്റെ പേരില്‍ ബാബുവിനെതിരേ കേസെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നുവച്ചു.

Next Story

RELATED STORIES

Share it