Latest News

കൊവിഡ്: ക്വാറന്റൈന്‍ നടപടികള്‍ കര്‍ശനമാക്കാന്‍ കോഴിക്കോട്‌ ജില്ലാ കലക്ടറുടെ നിര്‍ദേശം

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്ത് ജില്ലയില്‍ എത്തുന്നവര്‍ 14 ദിവസം വീടുകളില്‍ കര്‍ശന റൂം ക്വാറന്റൈനിലും , തുടര്‍ന്നുളള 14 ദിവസം വീടുകളില്‍ നിരീക്ഷണത്തിലും കഴിയേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു.

കൊവിഡ്: ക്വാറന്റൈന്‍ നടപടികള്‍ കര്‍ശനമാക്കാന്‍ കോഴിക്കോട്‌ ജില്ലാ കലക്ടറുടെ നിര്‍ദേശം
X

കോഴിക്കോട്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റൈന്‍ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ നിര്‍ദേശം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്ത് ജില്ലയില്‍ എത്തുന്നവര്‍ 14 ദിവസം വീടുകളില്‍ കര്‍ശന റൂം ക്വാറന്റൈനിലും , തുടര്‍ന്നുളള 14 ദിവസം വീടുകളില്‍ നിരീക്ഷണത്തിലും കഴിയേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു. ക്വാറന്റെന്‍ ലംഘനങ്ങള്‍ കൊവിഡ് 19 സമൂഹവ്യാപനത്തിനുകാരണമാകുമെന്നതിനാലാണ് നടപടി.

വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ വൈദ്യസഹായത്തിനല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടില്ല. മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്ക് ആര്‍ആര്‍ടിയുടെ അനുമതിയോടെ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. ഈ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിേെര എപ്പിഡമിക് ഓര്‍ഡിനന്‍സ് പ്രകാരവും ഐപിസി പ്രകാരവും നടപടി സ്വീകരിക്കുന്നതാണെന്നും കലക്ടര്‍ വ്യക്തമാക്കി. പ്രോട്ടോകോള്‍ ലംഘനങ്ങള്‍ ഉണ്ടാവുന്നപക്ഷം അതത് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും ,മെഡിക്കല്‍ ഓഫിസര്‍മാരും റിപോര്‍ട്ട് നല്‍കേണ്ടതാണെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it