Latest News

കാര്‍ഗോ ഹോള്‍ഡില്‍ പുക;ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനം അടിയന്തരമായി നിലത്തിറക്കി

യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദോഹയില്‍ എത്തിക്കുമെന്നാണ് ഖത്തര്‍ എയര്‍വേയ്‍സ് അറിയിച്ചു

കാര്‍ഗോ ഹോള്‍ഡില്‍ പുക;ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനം അടിയന്തരമായി നിലത്തിറക്കി
X

ന്യൂഡല്‍ഹി: മാര്‍ച്ച് 21 ന് ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ക്യൂആര്‍579 ഖത്തര്‍ എയര്‍വേയ്‌സ് വിമാനം കാര്‍ഗോ ഹോള്‍ഡില്‍ പുക കണ്ടെത്തിയതിനെത്തുടര്‍ന്ന് കറാച്ചിയില്‍ അടിയന്തരമായി നിലത്തിറക്കി. 100 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദോഹയില്‍ എത്തിക്കുമെന്നാണ് ഖത്തര്‍ എയര്‍വേയ്‍സ് അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ 3.50ന് പുറപ്പെട്ട വിമാനം രാവിലെ 5.30ന് കറാച്ചിയില്‍ ലാന്റ് ചെയ്യുകയായിരുന്നു.വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ പുകയുടെ ലക്ഷണങ്ങള്‍ കണ്ടതാണ് അടിയന്തരമായി നിലത്തിറക്കാനുമുള്ള കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനായി അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

അതേസമയം വിമാനം വഴിതിരിച്ചുവിട്ടതിനെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചില്ലെന്നും,ഭക്ഷണവും വെള്ളവും ലഭിക്കാതെ ദുരിതത്തിലായെന്നും യാത്രക്കാരില്‍ ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പരാതിപ്പെട്ടു.ടെര്‍മിനല്‍ കെട്ടിടത്തില്‍ തങ്ങള്‍ കാത്തിരിക്കുമ്പോള്‍ വിമാനക്കമ്പനിയുടെ പ്രതിനിധികളാരും തന്നെ അവിടെ ഉണ്ടായിരുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.



Next Story

RELATED STORIES

Share it