Latest News

പി വി അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി; കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് കരിപ്പൂരില്‍ വന്‍സ്വീകരണം

പി വി അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി; കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് കരിപ്പൂരില്‍ വന്‍സ്വീകരണം
X

മലപ്പുറം: മൂന്നു മാസത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വീകരണം. അദ്ദേഹത്തെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.

''സൊന്നയല്ലേ..? ലേറ്റായ് വന്താലും ലേറ്റസ്റ്റായി വരറേ.. വന്തിട്ടാന്‍ പാാാാര്‍...'' എന്ന് എംഎല്‍എ പോസ്റ്റും ഇട്ടിട്ടുണ്ട്.

ബിസിനസ് ആവശ്യങ്ങള്‍ക്കായി ആഫ്രിക്കയിലെ സിയറ ലിയോണിലായിരുന്ന എംഎല്‍എയുടെ വിദേശവാസം വലിയ വിവാദത്തിന് തിരികൊളുത്തിരുന്നു. എംഎല്‍എയെ കാണാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം താന്‍ ബിസിനസ്സ് ആവശ്യങ്ങള്‍ക്കുവേണ്ടി ആഫ്രിക്കയിലാണെന്ന് വ്യക്തമാക്കിക്കൊണ്ട് പോസ്റ്റ് ഇട്ടത്.

25,000 കോടിയുടെ രത്‌നഖനനപദ്ധതിയുമായി താന്‍ നാട്ടിലെത്തുമെന്ന് കഴിഞ്ഞ ദിവസം അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

Next Story

RELATED STORIES

Share it