Latest News

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബി നടന്‍ ഗുര്‍പ്രീത് ഛുഗ്ഗി

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബി നടന്‍ ഗുര്‍പ്രീത് ഛുഗ്ഗി
X

ന്യൂഡല്‍ല്‍ഹി: പഞ്ചാബിലെ പ്രമുഖ സിനിമാ നടനായ ഗുര്‍പ്രീത് ഛുഗ്ഗി ഡല്‍ഹി സിംഗു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ സന്ദര്‍ശിച്ച് പന്തുണയറിയിച്ചു. കര്‍ഷകരുടെ സമരം മനസ്സാക്ഷിയനുസരിച്ചുള്ള പോരാട്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പോരാട്ടം മനസ്സാക്ഷിയനുസരിച്ചുള്ള പോരാട്ടമാണ്. കര്‍ഷകര്‍ കേന്ദ്രം പാസ്സാക്കിയ കാര്‍ഷിക നിയമം തള്ളിക്കളഞ്ഞു, കേന്ദ്രവും അത് ചെയ്യണം- അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ മിക്കവാറും കലാകാരന്മാര്‍ കര്‍ഷക കുടുംബങ്ങളില്‍ നിന്നു വരുന്നവരാണ്. നാം മനസ്സാക്ഷിയുടെ വിളി കേള്‍ക്കുക, കര്‍ഷകരുടെ സമരത്തിന് പൂര്‍ണ പിന്തുണയര്‍പ്പിക്കുക- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 26മുതല്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയില്‍ വിവിധ പ്രദേശങ്ങളില്‍ സമരം ചെയ്യുന്നത്. പ്രതിഷേധക്കാരുമായി സര്‍ക്കാര്‍ ഏതാനും റൗണ്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം എല്ലാം പരാജയപ്പെട്ടു.

ഏതാനും മാസം മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ മൂന്ന് കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പാസ്സാക്കിയത്.

Next Story

RELATED STORIES

Share it