പഞ്ചാബ്; അമരീന്ദര്‍ സിങിനെതിരേ നിലപാട് ശക്തമാക്കാന്‍ കോണ്‍ഗ്രസ് നീക്കം
BY NAKN23 Sep 2021 5:35 AM GMT

X
NAKN23 Sep 2021 5:35 AM GMT
ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെതിരേ നിലപാട് കടുപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നീക്കം. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയ അമരീന്ദറുമായി തല്‍ക്കാലം അനുനയ നീക്കങ്ങള്‍ വേണ്ടെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമരീന്ദര്‍ സിംഗിന്റെ വിശ്വസ്തരെ പുതിയ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുമെന്നും സൂചനയുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രംഗത്തെത്തിയിരുന്നു. പിസിസി അധ്യക്ഷനായ നവജ്യോത് സിദ്ദു വരാനാരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ഉറപ്പാക്കുമെന്നും വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.
Next Story
RELATED STORIES
ഇസ്രായേല്‍ നരനായാട്ടിനെതിരേ ഒന്നിച്ച് നേരിടുമെന്ന് പോരാട്ട സംഘടനകളുടെ...
8 Aug 2022 3:36 AM GMTമാസങ്ങള്‍ക്കിടെ നാല് കൊലപാതകം; യുഎസിലെ അല്‍ബുക്കര്‍കിലെ മുസ്ലിം സമൂഹം ...
8 Aug 2022 3:26 AM GMTതിരുവനന്തപുരത്തെ വയോധികയുടെ കൊലപാതകം; പ്രതിക്കായി തെരച്ചില്‍...
8 Aug 2022 2:41 AM GMTഒപ്പിടാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍; ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന്...
8 Aug 2022 2:29 AM GMTറോഡുകളുടെ ശോച്യാവസ്ഥ: വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും
8 Aug 2022 2:13 AM GMTഗസയിലെ ഇസ്രായേല്‍ നരനായാട്ടിനെ ശക്തമായി അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍
8 Aug 2022 1:58 AM GMT