Latest News

പുനര്‍ജനി; വി ഡി സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയില്ല

പ്രതിപക്ഷ നേതാവിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

പുനര്‍ജനി; വി ഡി സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയില്ല
X

തിരുവനന്തപുരം: പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരേ തെളിവില്ലെന്ന് വിജിലന്‍സ് റിപോര്‍ട്ട്. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ വി ഡി സതീശന് ക്ലീന്‍ ചിറ്റ് നല്‍കി. 2025 സെപ്റ്റംബര്‍ 19ന് നല്‍കിയ റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മനോജ് എബ്രഹാം വിജിലന്‍സ് മേധാവിയായിരിക്കെയാണ് സതീശന് ക്ലീന്‍ ചിറ്റ് നല്‍കിയത്. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയില്ലെന്നും റിപോര്‍ട്ടു ചെയ്യുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വി ഡി സതീശന്‍ ഫണ്ട് കൈകാര്യം ചെയ്തിട്ടില്ലെന്നും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ക്ലീന്‍ ചിറ്റ് നല്‍കിയ റിപോര്‍ട്ട് വരും മുന്‍പാണ് വിജിലന്‍സ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.

Next Story

RELATED STORIES

Share it