- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിലക്കയറ്റം തടയാന്‍ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി
തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ പൊതുവിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വെള്ളപ്പൊക്കം മൂലമുണ്ടായ പച്ചക്കറികളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും വിലക്കയറ്റമാണ് ഇന്ന് പ്രധാനമായുമുള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ വിലക്കയറ്റത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുവിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുവാനുള്ള നടപടികള്‍ കൈക്കൊള്ളും.
കൊവിഡിനു ശേഷമുള്ള പല മാറ്റങ്ങളും വിപണിയെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. വിലക്കയറ്റം മറ്റ് സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ്. വിലക്കയറ്റം തടയാന്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ അത്യാവശ്യമാണ്. ജി.എസ്.ടി നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള പല കാര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാണുള്ളത്. ഇതുമൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കി ക്രിയാത്മകമായ ഇടപെടല്‍ നടത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 'കൂട്ടിയവര്‍ കുറയ്ക്കട്ടെ' എന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം ശരിവയ്ക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമം പിന്‍വലിച്ച നടപടി. ജനങ്ങളുടെ എതിര്‍പ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കി ഗൗരവമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
RELATED STORIES
എഡിജിപിക്ക് എതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന്...
5 Oct 2024 3:11 PM GMTഅപേക്ഷകര്‍ക്ക് മറുപടിയല്ല വിവരങ്ങള്‍ നല്‍കണം: സംസ്ഥാന വിവരാവകാശ...
5 Oct 2024 3:00 PM GMTസോളിഡാരിറ്റി യൂത്ത് ബിസിനസ് കോണ്‍ക്ലേവ് നാളെ
5 Oct 2024 2:55 PM GMTഎക്സിറ്റ് പോള്‍; ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ജമ്മു കശ്മീരില്‍...
5 Oct 2024 2:43 PM GMTസിപിഎം-കോണ്‍ഗ്രസ്-ലീഗ് സഖ്യം ആര്‍എസ്എസ് അജണ്ടക്ക് വേണ്ടി...
5 Oct 2024 12:05 PM GMTഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തി പി വി അന്‍വര്‍; കൂടിക്കാഴ്ച നാളെ...
5 Oct 2024 11:27 AM GMT