Latest News

ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത് സൈക്കോളജിസ്റ്റ്

ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത് സൈക്കോളജിസ്റ്റ്
X

ഹൈദരാബാദ്: ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത് സൈക്കോളജിസ്റ്റ്. ഹൈദരാബാദിലാണ് സംഭവം. ഡോ. എ രജിത (33)യാണ് ആത്മഹത്യ ചെയ്തത്.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് രോഹിത്തിനെതിരേ പോലിസ് കേസെടുത്തു. അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയിലെ കുളിമുറിയുടെ ജനാലയില്‍ നിന്ന് താഴേക്ക് ചാടിയ രജിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബഞ്ചാര ഹില്‍സിലെ ഒരു മാനസികാരോഗ്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നപ്പോഴാണ് രോഹിതിനെ ഡോ. എ രജിത ആദ്യമായി കാണുന്നത്. രജിതയുടെ പരിചരണത്തില്‍ മാനസികാരോഗ്യം വീണ്ടെടുത്ത രോഹിത്തുമായി രജിത പ്രണയത്തിലായി. തുടര്‍ന്ന് ഇരുവരും വിവാഹിതരായി. വിവാഹശേഷം, സോഫ്റ്റ്വെയര്‍ എഞ്ചിനീയറായിരുന്ന രോഹിത് ജോലി നിര്‍ത്തിയതായും ഭാര്യയുടെ ശമ്പളം സ്വകാര്യ ചെലവുകള്‍ക്കായി ഉപയോഗിച്ചിരുന്നതായും സ്ത്രീയുടെ കുടുംബം പറഞ്ഞു.

പണം നല്‍കാന്‍ വിസമ്മതിക്കുമ്പോഴെല്ലാം രോഹിത് അവളെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നുവെന്ന് രജിതയുടെ കുടുംബം ആരോപിക്കുന്നു. സ്‌കൂളില്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്ന രജിത രോഹിത്തിന്റെ സ്വഭാവം മാറ്റാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല. പീഡനത്തെ തുടര്‍ന്ന്, ജൂലൈ 16 ന് ഉറക്ക ഗുളികകള്‍ കഴിച്ച് രജിത ആദ്യമായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മാതാപിതാക്കള്‍ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ജൂലൈ 28 ന്, അവര്‍ വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it