Latest News

493 പിഎസ്‌സി റാങ്ക് പട്ടിക കാലാവധി നാളെ അവസാനിക്കും; എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധിയും

493 പിഎസ്‌സി റാങ്ക് പട്ടിക കാലാവധി നാളെ അവസാനിക്കും; എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധിയും
X

തിരുവനന്തപുരം: 493 പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാളെ അവസാനിക്കും. രണ്ടര ലക്ഷത്തോളം ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷയാണ് ഇതോടെ ഇല്ലാതാവുന്നത്. എല്‍ജിഎസ് ഉള്‍പ്പെടെയുള്ള പട്ടികയിലുള്ള പലര്‍ക്കും പ്രായപരിധി കഴിഞ്ഞിട്ടുണ്ട്. എല്‍ജിഎസ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂനല്‍ വിധിച്ചിരുന്നു. എന്നാല്‍ ഇൗ വിധിയാണ് ഇപ്പോള്‍ ഹൈക്കോടതി തള്ളിയിരിക്കുന്നത്.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂനലിന് പിഎസ്‌സി റാങ്ക് പട്ടികയില്‍ ഇടപെടാന്‍ കഴിയില്ലെന്ന പിഎസ്‌സിയുടെ വാദം അംഗീകരിച്ചാണ് കോടതി ട്രൈബ്യൂനല്‍ വിധി തള്ളിയത്.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിന്റെ ഉത്തരവിനെതിരെ പിഎസ്‌സി നല്‍കിയ അപ്പീല്‍ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. ഉദ്യോഗാര്‍ഥികളുടെ അപേക്ഷയിലായിരുന്നു റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂനല്‍ നേരത്തെ ഉത്തരവിട്ടിരുന്നത്. ഉചിതമായ കാരണങ്ങളില്ലാതെ നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി നീട്ടാനാവില്ലെന്നായിരുന്നു പി എസ്‌സി ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഒഴിവുകള്‍ എല്ലാം എത്രയും വേഗം റിപോര്‍ട്ട് ചെയ്യണമെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ കോടതി ഉത്തരവിനെതിരെ നിയമപോരാട്ടം തുടരുമെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഒന്നാം പിണറായി സര്‍ക്കാര്‍ സമ്മര്‍ദ്ധള്‍ക്കൊടുവില്‍ റാങ്ക് പട്ടികകള്‍ നീട്ടാമെന്നും പരമാവധി നിയമനം നടത്തുമെന്നും സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഈ വിഷയം പ്രതിപക്ഷ കക്ഷികള്‍ നിയമസഭയില്‍ പല പ്രാവശ്യം ഉന്നയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി പട്ടിക നീട്ടില്ലെന്ന് അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it