Latest News

ഉദ്യോഗാര്‍ഥിസമരത്തെ പിന്‍തുണച്ചുള്ള ശോഭാ സുരേന്ദ്രന്റ നിരാഹാരം: യുവമോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് മാറ്റി

നിരാഹാരസമരത്തിന് കാരണം ബിജെപി നിയമസഭ തിരഞ്ഞെടുപ്പ് എ പ്ലസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടമില്ലാത്തത്

ഉദ്യോഗാര്‍ഥിസമരത്തെ പിന്‍തുണച്ചുള്ള ശോഭാ സുരേന്ദ്രന്റ നിരാഹാരം: യുവമോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് മാറ്റി
X

തിരുവനന്തപുരം: ഉദ്യോഗാര്‍ഥി സമരത്തിന് പിന്‍തുണ അറിയിച്ചുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ 48 മണിക്കൂര്‍ നിരാഹാരം സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടക്കവേ, യുവമോര്‍ച്ച നടത്താനിരുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് മാറ്റി. ശോഭാ സുരേന്ദ്രന്റെ നിരാഹാരത്തോട് ഔദ്യോഗിക നേതൃത്വത്തിന് താല്‍പര്യമില്ലാത്തതാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള യുവമോര്‍ച്ച മാര്‍ച്ച് പെട്ടന്ന് മാറ്റാന്‍ കാരണം. മാര്‍ച്ചിനെത്തുന്നവര്‍ സമരപ്പന്തലില്‍ എത്തി ശോഭയെ സന്ദര്‍ശിച്ച്, നിരാഹാരത്തിന് കൂടുതല്‍ മാധ്യമശ്രദ്ധ ലഭിച്ചേക്കുമെന്നു കരുതിയാണ് കെ സുരേന്ദ്രന്‍ പക്ഷം യുവമോര്‍ച്ച മാര്‍ച്ച് തടഞ്ഞത്.

രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്‍പില്‍ മാധ്യമങ്ങളെ കാണുന്നതിനിടെ, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം കോഴിക്കോട് തുടങ്ങവേ പെട്ടന്ന് ശോഭ വാര്‍ത്താ സമ്മേളനം നിര്‍ത്തിവച്ചു. ശോഭയുടെ പക്ഷം നില്‍ക്കുന്ന നേതാവിന്റെ ഫോണ്‍കോളിന്റെ അടിസ്ഥാനത്തിവായിരുന്നു മാറ്റം.

നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള എപ്ലസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ചയായപ്പോള്‍, ശോഭ സ്ഥാനാര്‍ഥി പട്ടിയില്ലെന്ന് അറിഞ്ഞതോടെയാണ് നിരാഹാരവുമായി സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്. അതേ സമയം, ബിജെപിയിലെ ഒരു വിഭാഗത്തിന്റെ ശക്തമായി പിന്‍തുണയിലാണ് ശോഭ ഇപ്പോള്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.

ശോഭ നിരാഹാരസമരം തുടങ്ങിയെങ്കിലും തലസ്ഥാനത്തെ ബിജെപി നേതാക്കളോ, മഹിളാമോര്‍ച്ച നേതാക്കളോ സമരപ്പന്തലില്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് ഏതാനും മഹിളാ മോര്‍ച്ച നേതാക്കള്‍ സമരപ്പന്തലില്‍ എത്തിയിരുന്നു.

Next Story

RELATED STORIES

Share it