Latest News

കോണ്‍ഗ്രസ് വിട്ട പിഎസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു

കോണ്‍ഗ്രസ് വിട്ട പിഎസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു
X

തിരുവനന്തപുരം: പാലോട് രവിക്കെതിരേ ആക്ഷേപമുന്നയിച്ച് കോണ്‍ഗ്രസ് വിട്ട പിഎസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു. കെപിസിസി സെക്രട്ടറിയും നിയമസഭ തിരഞ്ഞെടുപ്പ് നെടുമങ്ങാട് യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്നു പ്രശാന്ത്.

എകെജി സെന്ററില്‍ സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ വാര്‍ത്താസമ്മേളനത്തിന് ഒടുവിലാണ് പ്രശാന്ത് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരേ ആരോപണമുന്നയിച്ചതാണ് തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ കാരണമെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. മത നിരപേക്ഷ രാഷ്ട്രീയപ്രവര്‍ത്തനത്തിനോടാണ് താല്‍പര്യം. റിയല്‍ എസ്റ്റേറ്റ് മാഫിയകളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളത്. മനസ്സമാധാനത്തിനാണ് പാര്‍ട്ടി മാറ്റമെന്നും അദ്ദേഹം വിജയരാഘവനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം എന്നിവര്‍ സംബന്ധിച്ചു.

തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി പാലോട് രവിയെ പരിഗണിക്കുന്ന വേളയില്‍, നെടുമങ്ങാട്് മണ്ഡലത്തില്‍ തന്നെ തോല്‍പിക്കാന്‍ ശ്രമിച്ച ആളെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കരുതെന്ന് പ്രശാന്ത് തുറന്നടിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രശാന്തിനെ കെപിസിസി പ്രസിഡന്റ് സംസ്‌പെന്റ് ചെയ്തിരുന്നു. പ്രശാന്ത് പിന്നെയും കോണ്‍ഗ്രസിനെതിരേ ആരോപണമുന്നയിച്ചതോടെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.

Next Story

RELATED STORIES

Share it