Latest News

കൊവിഡ് ബാധിച്ച് മരിച്ചവരെ ബന്ധുക്കളെ കാണിക്കാന്‍ അവസരമൊരുക്കും; മതാചാരങ്ങള്‍ക്കും അനുമതി

കൊവിഡ് ബാധിച്ച് മരിച്ചവരെ ബന്ധുക്കളെ കാണിക്കാന്‍ അവസരമൊരുക്കും; മതാചാരങ്ങള്‍ക്കും അനുമതി
X

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരെ അടുത്ത ബന്ധുക്കള്‍ക്ക് കാണാന്‍ അവസരമൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിശ്ചിത സമയം വീട്ടിലെത്തിച്ച് ബന്ധുക്കള്‍ക്കും മറ്റുള്ളവര്‍ക്കും കാണാനുളള അവസരമുണ്ടാക്കാനാണ് ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.

അതോടൊപ്പം പരിമിതമായി മതാചാരങ്ങള്‍ നടത്താനും അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. എല്ലാതിനും കൂടി ഒരു മണിക്കൂര്‍ സമയമാണ് അനുവദിക്കുക. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറങ്ങിയ ശേഷമേ അനുമതി നടപ്പില്‍ വരൂ.

Next Story

RELATED STORIES

Share it