Latest News

ഫാത്തിമക്ക് നീതി ആവശ്യപ്പെട്ട് വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ പ്രതിഷേധ പ്രകടനം

കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഫാത്തിമക്ക് നീതി ആവശ്യപ്പെട്ട് വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ പ്രതിഷേധ പ്രകടനം
X

തലശ്ശേരി: മദ്രാസ് ഐ ഐ ടിയില്‍ വച്ചു ജീവന്‍ നഷ്ടപ്പെട്ട ഫാത്തിമയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും മരണപ്പെടാന്‍ കാരണക്കാരനായ അദ്ധ്യാപകന്‍ സുദര്‍ശനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് തലശ്ശേരി ടൗണില്‍ പ്രകടനം നടത്തി.

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രകടനത്തിന് ജില്ലാ നേതാക്കളായ നഫീസതുല്‍ മിസിരിയ, ഫാത്തിമ ഷംസുദ്ദീന്‍, കമറുന്നീസ, തലശ്ശേരി മണ്ഡലം നേതാക്കളായ ഷെഹ്‌സാദി, ഷമീറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it