Latest News

അവിശ്വാസവോട്ടില്‍ ഇമ്രാന്‍ഖാനെ പുറത്താക്കിയതിനെതിരേ ദുബയില്‍ പ്രതിഷേധം

അവിശ്വാസവോട്ടില്‍ ഇമ്രാന്‍ഖാനെ പുറത്താക്കിയതിനെതിരേ ദുബയില്‍ പ്രതിഷേധം
X

ഇസ് ലാമാബാദ്: അവിശ്വാസവോട്ടടുപ്പില്‍ ഇമ്രാന്‍ഖാനെ പുറത്താക്കിയതിനെതിരേ ഇമ്രാന്‍ഖാന്റെ അനുയായികള്‍ ദുബയില്‍ പ്രതിഷേധ പ്രകടനം നടത്തി. തെഹ്രീക് ഇ ഇന്‍സാഫ് പ്രവര്‍ത്തകരാണ് പ്രതിഷേധത്തിനു പിന്നില്‍. കഴിഞ്ഞ ദിവസമാണ് ഇമ്രാനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയത്.

ഇമ്രാന്‍ഖാനെ പുറത്താക്കിയതിനെതിരേ പാകിസ്താനിലെ പ്രധാന നഗരങ്ങളില്‍ പ്രതിഷേധ റാലി നടത്താന്‍ തെഹ്‌റീക് ഇ ഇന്‍സാഫ് ആഹ്വാനം ചെയ്തു.

തന്റെ പോരാട്ടങ്ങളില്‍ കൂടെനിന്നവര്‍ക്ക് ഇമ്രാന്‍ഖാന്‍ നന്ദി പ്രകാശിപ്പിച്ചു.

മുന്‍ പാക് പ്രസിഡന്റ് നവാസ് ഷെരീഫിന്റെ ലണ്ടനിലെ വസതിക്കുമുന്നില്‍ തെഹ്‌റാക് ഇ ഇന്‍സാഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Next Story

RELATED STORIES

Share it