Latest News

സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ മാറ്റുന്നതിനെതിരേ പ്രതിഷേധം

സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ മാറ്റുന്നതിനെതിരേ പ്രതിഷേധം
X
ബത്തേരി: കെഎസ്ആര്‍ടിസി സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ കൂട്ടത്തോടെ മാറ്റുന്നു. എട്ട് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ഉടന്‍ മറ്റ് ജില്ലകളിലെ ഡിപ്പോകളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതോടെ വയനാട്ടില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ കുറയുമെന്നാണ് പരാതി ഉയര്‍ന്നു.


സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലുള്ള 22 സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ എട്ടണ്ണമാണ് മറ്റ് ഡിപ്പോകളിലേക്ക് മാറ്റാന്‍ തീരുമാനമായത്. കണ്ണൂര്‍, പൊന്നാനി ഡിപ്പോകളിലേക്ക് 2 ബസുകള്‍ വീതവും പാലാ, കോതമംഗലം, മലപ്പുറം, മാള ഡിപ്പോകളിലേക്ക് ഒരോന്നു വീതവും നല്‍കാനാണ് ഉത്തരവ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിലേക്കാണ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ബത്തേരിയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് അന്തര്‍ സംസ്ഥാന സര്‍വീസുകളും ഉണ്ട്. ബസുകള്‍ മറ്റ് ഡിപ്പോകളിലേക്ക് കൊണ്ടുപോകുന്നതിലൂടെ വയനാട്ടിലെ യാത്ര ദുരിതം കൂടുമെന്നാണ് പരാതി.




Next Story

RELATED STORIES

Share it