Latest News

വടകരയില്‍ ഷാഫി പറമ്പില്‍ എംപിക്കുനേരെ പ്രതിഷേധം; അങ്ങനെ പേടിച്ച് പോകുന്നവരല്ല തങ്ങളെന്ന് ഷാഫി പറമ്പില്‍

വടകരയില്‍ ഷാഫി പറമ്പില്‍ എംപിക്കുനേരെ പ്രതിഷേധം; അങ്ങനെ പേടിച്ച് പോകുന്നവരല്ല തങ്ങളെന്ന് ഷാഫി പറമ്പില്‍
X

കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്ക് മുന്നിലേക്ക് ഷാഫി പറമ്പില്‍ ഇറങ്ങിവരികയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ആക്രമാസക്തരായി. തൊട്ടുപിന്നാലെ പോലിസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. വടകര ടൗണ്‍ഹാളില്‍ നടന്ന പരിപാടി കഴിഞ്ഞ് വരുമ്പോഴായിരുന്നു ഷാഫി പറമ്പിലിനുനേരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.

പ്രതിഷേധത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യവാക്കുകള്‍ പ്രയോഗിച്ചെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ലെന്ന് ഷാഫി പറഞ്ഞു. എന്നാല്‍ പ്രതിഷേധം അംഗീകരിക്കുന്നുവെന്നും അതിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ഷാഫി പറഞ്ഞു. അസഭ്യം പറഞ്ഞാല്‍ അത് കേട്ടിട്ട് പോകാന്‍ കഴിയില്ലെന്നും അങ്ങനെ പേടിച്ച് പോകുന്നവരല്ല തങ്ങളെന്നും ഷാഫി പറഞ്ഞു.

Next Story

RELATED STORIES

Share it