Latest News

റഷ്യൻ- യുക്രൈൻ മേഖലകളിൽ തൊഴിലന്വേഷിക്കുന്നവര്‍ ജാഗ്രത പാലിക്കണം

റഷ്യൻ- യുക്രൈൻ മേഖലകളിൽ തൊഴിലന്വേഷിക്കുന്നവര്‍  ജാഗ്രത പാലിക്കണം
X

തിരുവനന്തപുരം: സംഘര്‍ഷം നിലനില്‍ക്കുന്ന റഷ്യന്‍, യുക്രൈന്‍ മേഖലകളിലേക്ക് തൊഴിലന്വേഷിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും നോര്‍ക്ക റൂട്ട്‌സ് അധികൃതരും അറിയിച്ചു. ഈ മേഖലകളിലേക്ക് ഇടനിലക്കാര്‍ വഴി തൊഴില്‍ വാഗ്ദാനം ലഭിച്ച് പോയ ചിലര്‍ തട്ടിപ്പിനിരയായ പശ്ചാത്തലത്തിലാണ് അറിയിപ്പ്. വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടേയും ഇടനിലക്കാരുടേയും വാഗ്ദാനങ്ങളില്‍ വീഴരുത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമേ വിദേശ തൊഴില്‍ കുടിയേറ്റത്തിന് ശ്രമിക്കാവൂ. ഓഫര്‍ ലെറ്ററില്‍ പറഞ്ഞിരിക്കുന്ന ജോലി, ശമ്പളം മറ്റാനുകൂല്യങ്ങള്‍ എല്ലാം പൂര്‍ണമായും വിശ്വാസയോഗ്യമാണെന്ന് ഉറപ്പ് വരുത്തണം.

ജോലിക്കായി വിസിറ്റ് വിസയിലൂടെ വിദേശത്തേക്ക് പോകന്നത് ഒഴിവാക്കണം. വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാവുന്നതാണ്.

Next Story

RELATED STORIES

Share it