- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രൊഫ. ടി രാഘവന്‍ അന്തരിച്ചു

കണ്ണൂര്‍: എളേരിത്തട്ട് ഇ കെ നായനാര്‍ ഗവ. കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ കണ്ണൂര്‍ രാമതെരു അഴീക്കോടന്‍ നഗറിലെ 'ജാനകി കൃഷ്ണ'യില്‍ പ്രൊഫ. ടി രാഘവന്‍ (76) അന്തരിച്ചു.
കണ്ണൂരിലെ സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്നു. കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. കോളേജ്, തലശേരി ഗവ. ബ്രണ്ണന്‍ കോളേജ്, മടപ്പള്ളി ഗവ. കോളേജ്, കാസര്‍കോട് ഗവ. കോളേജ് എന്നിവിടങ്ങളില്‍ സാമ്പത്തികശാസ്ത്രം അധ്യാപകനായിരുന്നു. ജനകീയാസൂത്രണത്തിന്റെ സംസ്ഥാന പരിശീലകനായി കിലയിലും പ്രവര്‍ത്തിച്ചു.
സംസ്‌കാരം ഞായറാഴ്ച 11ന് പയ്യാമ്പലത്ത്.
അലവില്‍ ആറാംകോട്ടത്തെ പരേതരായ തെക്കുംഭാഗത്ത് കൃഷ്ണന്റെയും ജാനകിയുടെയും മകനാണ്.
കണ്ണൂര്‍ ബ്ലോക്ക് ഹൗസ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കണ്ണൂര്‍ ഗവ. വനിതാ കോളേജ്, പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്ക്, കണ്ണൂര്‍ കോ- ഓപ്പറേറ്റീവ് കോളേജ് എന്നിവ സ്ഥാപിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ജോ. സെക്രട്ടറിയായും രാമതെരു റസിഡന്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എകെജിസിടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു.
ഭാര്യ: രജിത. മക്കള്‍: പ്രസൂണ്‍ (യുകെ), അനുപമ (ജര്‍മ്മനി), മരുമക്കള്‍: സുരേഷ്, ഷൈന.












